നാടുകാണിയില്‍ മരവ്യവസായ സ്ഥാപനം കത്തിനശിച്ചു; കോടികളുടെ നഷ്ടം

തളിപ്പറമ്പ്: തളിപ്പറമ്പ്-കുടക് ബോര്‍ഡര്‍ റോഡില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ചെട്ടിയാംകുന്നേല്‍ മരവ്യവസായ സ്ഥാപനം കത്തിനശിച്ചു. കോടികള്‍ വിലമതിക്കുന്ന മരങ്ങളും യന്ത്രങ്ങളും പൈ്ളവുഡും കെട്ടിടഭാഗങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തം കണ്ടത്. സ്ഥാപനത്തിന് സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് തീ പടരുന്നത് കണ്ടത്. തീ ആളിപ്പടര്‍ന്നതോടെ ഓടിരക്ഷപ്പെട്ട ഇവര്‍ വിവരമറിയിച്ചതനുസരിച്ച് തളിപ്പറമ്പില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ പവിത്രന്‍െറ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി. തീയണക്കാന്‍ സാധ്യമാവാതെ വന്നതോടെ പയ്യന്നൂരില്‍നിന്ന് ഫയര്‍ഫോഴ്സിന്‍െറ രണ്ട് യൂനിറ്റും കണ്ണൂരില്‍നിന്ന് ഒരു യൂനിറ്റും സ്ഥലത്തത്തെി. രാവിലെ പത്തരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മര ഉരുപ്പടികള്‍ക്കും പൈ്ളവുഡുകള്‍ക്കും പടര്‍ന്ന തീ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇവ നീക്കംചെയ്ത ശേഷമാണ് അണച്ചത്. തീയണക്കാനായി ചപ്പാരപ്പടവ് പുഴയില്‍നിന്ന് ഫയര്‍ഫോഴ്സിന് 15 തവണ വെള്ളം എത്തിക്കേണ്ടിവന്നു. സ്ഥാപന ഉടമകളും ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്ന് കരുതുന്നു. ചപ്പാരപ്പടവ് എരുവാട്ടി സ്വദേശികളായ ബോബി, ബിജു, ബെന്നി എന്നിവരുടേതാണ് സ്ഥാപനം. കോടികളുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.