ചിത്രകാരന്മാര്‍ക്ക് ആദരമൊരുക്കി ശിഷ്യര്‍

തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ മണ്‍മറഞ്ഞ പ്രശസ്തരായ 20 ചിത്രകാരന്മാര്‍ക്ക് ആദരമൊരുക്കി ശിഷ്യരുടെ ഓര്‍മചിത്രം. തിരുവങ്ങാട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലാണ് ഗുരുക്കന്മാരായ മണ്‍മറഞ്ഞ ചിത്രകാരന്മാര്‍ക്ക് ആദരമൊരുക്കി ഇവര്‍ ഓര്‍മചിത്രം ഒരുക്കിയത്. ചിത്രകാരന്മാരായ ശിഷ്യര്‍ ദീപം തെളിയിച്ചാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. പദ്മഭൂഷണ്‍ കെ.ജി. സുബ്രമണ്യന്‍, തലശ്ശേരിയിലെ കേരളാ സ്കൂള്‍ ഓഫ് ആര്‍ട്സിന്‍െറ സ്ഥാപകന്‍ സി.വി. ബാലന്‍നായര്‍, രാജാരവിവര്‍മ പുരസ്കാരത്തിനര്‍ഹരായ എം.വി. ദേവന്‍, കെ.വി. ഹരിദാസന്‍, കളര്‍ഫോട്ടോഗ്രഫി പ്രചരിക്കുന്നതിന് മുമ്പ് കളര്‍ പോര്‍ട്രേറ്റ് വരച്ച് ശ്രദ്ധേയനായ ടി. അനന്തന്‍, പി.എസ്. കരുണാകരന്‍, ആര്‍ട്ടിസ്റ്റ് സോമസുന്ദരം, സി.പി. ശ്രീനുഗോപാലന്‍, ശങ്കരനാരായണ മാരാര്‍, കെ. വിജയരാഘവന്‍, എന്‍. അനന്തന്‍, സി.കെ. രാഘവന്‍, പി.വി. അബ്ദുല്ല, കലാലയ ബാലകൃഷ്ണന്‍, കുഞ്ഞിമംഗലം നാരായണന്‍, ചിക്കോ (രാമകൃഷ്ണന്‍), കെ. ബാലഗോപാലന്‍, മോഹന്‍ ചാലാട്, മോഹനന്‍ പെരളശ്ശേരി, സുരേഷ് പെരളശ്ശേരി എന്നിവരെ അനുസ്മരിക്കുന്നതിനായാണ് ഓര്‍മചിത്രം പ്രദര്‍ശനം ഒരുക്കിയത്. ശിഷ്യരും സുഹൃത്തുക്കളുമായ കെ.എം. ശിവകൃഷ്ണന്‍, സുരേഷ് കൂത്തുപറമ്പ്, പ്രദീപ് ചൊക്ളി, വാസവന്‍ പയ്യട്ടം, ഹരിന്ദ്രന്‍ ചാലാട്, ശശി കണ്ടോത്ത്, മധു മടപ്പള്ളി, പ്രേമന്‍ പൊന്ന്യം, കെ.വി. വിജയന്‍, കെ. വിജയന്‍, കെ. ജനാര്‍ദനന്‍, കെ.കെ.ആര്‍. വെങ്ങര, വിനോദ് പയ്യന്നൂര്‍, വര്‍ഗീസ് കളത്തില്‍, കെ. ശശികുമാര്‍, എ.വി. വേണുകുമാര്‍, എ. സത്യനാഥ്, എ. രവീന്ദ്രന്‍, ഗിരീഷ് മക്രേരി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.കെ. മാരാര്‍ മുഖ്യപ്രഭാഷണം നടത്തി. എബി എന്‍. ജോസഫ് അധ്യക്ഷത വഹിച്ചു. സെവ്യര്‍ മേലൂര്‍ സ്വാഗതവും കെ.കെ. ശശികുമാര്‍ നന്ദിയും പറഞ്ഞു. 60 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ് ഫോറം തലശ്ശേരി ആര്‍ട്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ആറിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.