കണ്ണൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ സമരം : നാളെ തിരുവനന്തപുരത്ത് ചര്‍ച്ച

അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ നടത്തിവരുന്ന സമരം 50ാം ദിവസത്തിലേക്ക് കടന്നു. നാളെ മൂന്നുമണിക്ക് തിരുവനന്തപുരത്ത് തൊഴില്‍മന്ത്രിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച നടക്കുന്നത്. ബോണസും മിനിമം വേതനവും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 13 മുതലാണ് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഷോപ് ആന്‍ഡ് എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു)വിന്‍െറ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ലേബര്‍ കമീഷണന്‍െറയും തലശ്ശേരി മുനിസിഫ് കോടതി നിയോഗിച്ച മധ്യവര്‍ത്തിയുടെയും ഡിവൈ.എസ്.പിയുടെയുമൊക്കെ മധ്യസ്ഥതയില്‍ നിരവധി തവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബര്‍ 19 മുതല്‍ എടക്കാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് സീത, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം നടന്നുവരുകയാണ്. തലശ്ശേരി ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഷൈമയും കഴിഞ്ഞദിവസം മുതലുള്ള രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തുവരുകയാണ്. ചൊവ്വാഴ്ച നടന്ന സമരപരിപാടി യൂനിയന്‍ ജില്ലാ സെക്രട്ടറി വി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.