കുമ്പള/മഞ്ചേശ്വരം: ഗള്‍ഫിലേക്ക് പോകുന്ന കാസര്‍കോട് ചൗക്കി സ്വദേശിയുടെ കൈവശം കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ച രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് അഷ്റഫ് (29), മണിമുണ്ടയിലെ ഭായി ജാന്‍ എന്ന അന്‍വര്‍ അഹമ്മദ് (56) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് അഷ്റഫാണ് ഗള്‍ഫിലെ മുനീര്‍ എന്നയാള്‍ക്ക് നല്‍കാന്‍ പലഹാരങ്ങളെന്ന പേരില്‍ ചൗക്കി സ്വദേശിക്ക് പൊതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍, പൊതിയില്‍ സംശയംതോന്നിയ യുവാവ് വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തുറന്നുനോക്കിയപ്പോള്‍ 42 സിഗരറ്റ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചത് കണ്ടത്തെുകയായിരുന്നു. വിമാനത്താവളത്തിലേക്ക് പോകാന്‍ സമയം വൈകിയതിനാല്‍ അന്നേരം പരാതി നല്‍കിയിരുന്നില്ല. പിന്നീട് വീട്ടുകാര്‍ വിവരമറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസത്തെി 380 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ 11ഓടെ കുമ്പള ടൗണില്‍നിന്ന് പ്രതികളെ പിടികൂടിയത്. ഇവരെ വൈകീട്ട് കാസര്‍കോട് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തുവിട്ടാല്‍ വന്‍ തുകയാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. പലപ്പോഴും സാധാരണക്കാരും നിരപരാധികളുമാണ് ഈ സംഘങ്ങളുടെ ചതിയില്‍പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.