മാണിക്കോത്തും കൊളവയലിലും മൂന്ന്പേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു

കാഞ്ഞങ്ങാട്: ചിത്താരി മാണിക്കോത്ത് മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. മാണിക്കോത്തെ എ. ശാന്ത (57), പെയിന്‍റിങ് തൊഴിലാളിയായ കൊളവയല്‍ സ്വദേശി പ്രസാദ് (39), ഇഖ്ബാല്‍ റോഡിലെ എം. യാക്കൂബ് (43) എന്നിവര്‍ക്കാണ് ഒരേ നായയുടെ കടിയേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ശാന്ത വീട്ടിലേക്ക് വെള്ളം ശേഖരിക്കുന്നതിനിടെ ഓടിവന്ന നായ കൈ കടിച്ച് കീറുകയായിരുന്നു. ശാന്തയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അതുവഴി പോവുകയായിരുന്ന പ്രസാദിന് കടിയേറ്റത്. പിന്നീട് ഒരു കിലോമീറ്ററോളം അകലെ വഴിയിലൂടെ നടന്നുപോകുമ്പോഴാണ് യാക്കൂബും നായയുടെ അക്രമത്തിനിരയായത്. ഇയാളുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.