തലശ്ശേരി: വിദ്യാര്‍ഥികള്‍ കുറഞ്ഞതിനത്തെുടര്‍ന്ന് 11 വര്‍ഷം മുമ്പ് പൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ തിരുവങ്ങാട് വലിയമാടാവില്‍ ഗവ. സീനിയര്‍ ബേസിക് സ്കൂളില്‍ വിദ്യയുടെ വിളക്കിനി മുനിഞ്ഞല്ല, തെളിഞ്ഞുതന്നെ കത്തും. ബുധനാഴ്ച രാവിലെ നടക്കുന്ന ജില്ലാതല പ്രവേശനോത്സവത്തില്‍ 150ഓളം കുട്ടികളാണ് തലശ്ശേരി നഗരത്തിലെ തിരക്കില്‍ നിന്ന്മാറി സ്ഥിതി ചെയ്യുന്ന ഈ അക്ഷരലോകത്തേക്ക് പിച്ചവെച്ചത്തെുന്നത്. 2005ല്‍ സ്കൂളില്‍ 14 കുട്ടികളാണുണ്ടായിരുന്നത്. ഇതത്തേുടര്‍ന്ന് 2006 മാര്‍ച്ചില്‍ സ്കൂള്‍ പൂട്ടി വിദ്യാര്‍ഥികള്‍ക്ക് ടി.സി നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിടുകയായിരുന്നു. കുട്ടികള്‍ കുറഞ്ഞതിനത്തെുടര്‍ന്ന് നേരത്തെയുള്ള പ്രഥമാധ്യാപകന്‍ സ്ഥലംമാറിപ്പോയി. തുടര്‍ന്നാണ് ചോനാടം സ്വദേശിയായ ഇ. സുരേന്ദ്രന്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലാണ് സ്കൂളിന്‍െറ നിലവാരം മെച്ചപ്പെടുത്താന്‍ തുടങ്ങിയത്. പഠനനിലവാരം മെച്ചപ്പെടുത്താനും പരിസരത്തുള്ളവരോട് സ്കൂള്‍ നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകത ബോധ്യപ്പെടുത്താനും അദ്ദേഹവും സഹപ്രവര്‍ത്തകരും പ്രയത്നിച്ചതിനു ഫലമുണ്ടായി. ആദ്യവര്‍ഷംതന്നെ 26 കുട്ടികള്‍ കൂടി. പിന്നീട് ഒരോവര്‍ഷവും കുട്ടികള്‍ വര്‍ധിക്കാന്‍ തുടങ്ങി. 2007ല്‍ 87 ഉം 2008ല്‍ 126 ഉം. ഇപ്പോള്‍ പ്രീപ്രൈമറി ഉള്‍പ്പെടെ 433 കുട്ടികള്‍ സ്കൂളിലുണ്ട്. സര്‍വശിക്ഷാ അഭിയാന്‍ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിച്ചു. 14 മുറികളുള്ള ഇരുനില കെട്ടിടമാണ് നിര്‍മിച്ചത്. 1860ലാണ് സ്കൂള്‍ സ്ഥാപിച്ചത്. എഴുത്തുകാരന്‍ ഒ. ചന്തുമേനോന്‍, ഹാസ്യസമ്രാട്ട് സഞ്ജയന്‍, ജവഹര്‍ലാല്‍ നെഹ്റു മന്ത്രിസഭയില്‍ രാജ്യരക്ഷാ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്‍, കളരിയുടെ ആചാര്യന്‍ സി.വി. നാരായണന്‍ നായര്‍ എന്നിവര്‍ ഇവിടെയാണ് പ്രഥമിക വിദ്യാഭ്യാസം നേടിയത്. ബുധനാഴ്ച രാവിലെ 10ന് സ്കൂളില്‍ നടക്കുന്ന ജില്ലാതല പ്രവേശനോത്സവം നിയുക്ത എം.എല്‍.എ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് തലശ്ശേരി സൗത് എ.ഇ.ഒ പി.പി. സനകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിക്കും. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ അക്ഷരദീപം തെളിക്കും. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഇ. വസന്തന്‍ അക്കാദമിക് കലണ്ടര്‍ പ്രകാശനവും എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. കെ.പി. ഗോപിനാഥന്‍ പ്രവേശനോത്സവ പ്രഖ്യാപനവും നിര്‍വഹിക്കും. പ്രവേശനോത്സവം നാടിന്‍െറ ഉത്സവമാക്കുന്നതിന് തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ ചെയര്‍മാനായും ഹെഡ്മാസ്റ്റര്‍ ഇ. സുരേന്ദ്രന്‍ ജനറല്‍ കണ്‍വീനറുമായ സംഘാടക സമിതി ഒരുക്കം പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കൗണ്‍സിലര്‍ എ.വി. ശൈലജ, എസ്.എസ്.എ ബ്ളോക് പ്രോഗ്രാം ഓഫിസര്‍ പി.ഒ. ശ്രീരഞ്ജ, ഹെഡ്മാസ്റ്റര്‍ ഇ. സുരേന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് എം.എ. സുധീഷ്, കെ.സി. ജയപ്രകാശ് മാസ്റ്റര്‍, കെ.പി. രഞ്ജന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.