കണ്ണൂര്‍: ബി.ജെ.പി അക്രമത്തിനെതിരെ ജില്ലയില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ജനസദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ജനസദസ്സ് ഒരാഴ്ചക്കാലം വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ 29ന് മട്ടന്നൂര്‍, 30ന് പാനൂര്‍, കൂത്തുപറമ്പ്, 31ന് പയ്യന്നൂര്‍, പിലാത്തറ, ശ്രീകണ്ഠപുരം, പുതിയതെരു, കണ്ണൂര്‍ സിറ്റി, ഇരിട്ടി, ജൂണ്‍ ഒന്നിന് തളിപ്പറമ്പ്, പിണറായി, തലശ്ശേരി എന്നീ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജില്ലയില്‍ നിരവധി അക്രമങ്ങളാണ് ആര്‍.എസ്.എസ് നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനുനേരെ പിണറായി കണ്ട്യന്‍മുക്കില്‍ വെണ്ടുട്ടായിയിലെ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം ബോംബെറിഞ്ഞു. വാഹനം അടിച്ചുതകര്‍ത്തു. വാഹനത്തില്‍നിന്ന് തെറിച്ചുവീണ സി.പി.എം പ്രവര്‍ത്തകനായ ചേരിക്കലിലെ സി.വി. രവീന്ദ്രനെ കൊലപ്പെടുത്തുകയും ചെയ്തു. കൂത്തുപറമ്പ് കരേറ്റയില്‍ തെരഞ്ഞെടുപ്പ് ആഹ്ളാദപ്രകടനത്തിനുനേരെയും തൊക്കിലങ്ങാടിയില്‍ ലോക്കല്‍ കമ്മിറ്റിയംഗം വി. രാജീവന്‍െറ വീടിനുനേരെയും കല്ളേറ് നടത്തിയതടക്കം വ്യാപക അക്രമങ്ങളാണ് അഴിച്ചുവിട്ടത്. ജില്ലയിലാകെ 65 ഓളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. ജില്ലയില്‍ ബി.ജെ.പി നടത്തിയ അക്രമ പരമ്പരകള്‍ പരിശോധിച്ചാല്‍ യഥാര്‍ഥ അക്രമകാരികളെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി. ജയരാജന്‍, കെ.പി. സഹദേവന്‍, സി.പി. മുരളി, രാജേഷ്പ്രേം, ഇ.പി.ആര്‍. വേശാല, വി.വി. കുഞ്ഞികൃഷ്ണന്‍, അഡ്വ. എം.സി. ഹാഷിം, കെ. ജയപ്രകാശ്, സന്തോഷ് മാവില എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.