പേരാവൂര്‍: കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഇന്‍റഗ്രേറ്റഡ് കൗണ്‍സിലിങ് ആന്‍ഡ് ടെസ്റ്റിങ് സെന്‍റര്‍(ഐ.സി.ടി.സി) അടച്ചുപൂട്ടുന്നു. പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെയും കൂത്തുപറമ്പിലേയും സെന്‍ററുകളാണ് മേയ് 31ന് അടച്ചുപൂട്ടാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ എത്തുന്നവരുടെ എണ്ണം കുറവാണെന്നതാണത്രേ കാരണം. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് പരിശോധനക്കും മറ്റുമുള്ള കിറ്റുകള്‍ ഇവിടേക്ക് നല്‍കുന്നത്. ഇവ കുറച്ചു മാത്രം നല്‍കിയ കാലയളവിലെ കണക്കനുസരിച്ചാണ് ഇപ്പോള്‍ സെന്‍ററുകള്‍ പൂട്ടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എച്ച്.ഐ.വി ടെസ്റ്റും കൗണ്‍സലിങ്ങും മറ്റ് സേവനങ്ങളുമായി സെന്‍ററുകളിലെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുമ്പോഴാണിത്. 2015 ഏപ്രില്‍ 15 മുതല്‍ 2016 ഫെബ്രുവരി വരെയുള്ള കാലയളവിലെ കണക്കാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണല്‍ ദിവസമായ മേയ് 19നാണ് ഈ മാസം 31ന് സെന്‍ററുകള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് വന്നിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ എയ്ഡ്സ് രോഗം കണ്ടത്തെി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ സെന്‍ററുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. സെന്‍ററുകളിലെ ജീവനക്കാര്‍ കരാര്‍ തൊഴിലാളികളാണ്. ഈ ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ളെന്നും പരാതിയുണ്ട്. ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലെയും മുമ്പ് മന്ത്രി എം.എല്‍.എയായി പ്രതിനിധാനം ചെയ്ത പേരാവൂര്‍ മണ്ഡലത്തിലെയും ആശുപത്രികളിലെ ഈ സെന്‍ററുകള്‍ അടച്ചുപൂട്ടുന്ന നടപടി പുതിയ ആരോഗ്യ മന്ത്രി റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.