കണ്ണൂര്‍: തുറമുഖ വകുപ്പ് കടന്നപ്പള്ളിയില്‍ നിക്ഷിപ്തമായതോടെ കണ്ണൂരിന്‍െറ ജല-ആകാശ ഗതിവേഗങ്ങള്‍ക്ക് പ്രതീക്ഷയേറുന്നു. അഴീക്കോട് തുറമുഖ നിര്‍മാണത്തിന്‍െറ മന്ദഗതിയിലുള്ള ഒഴുക്കിന് ഇതോടെ വേഗം പകരും. കണ്ണൂരിന്‍െറ ആകാശ സ്വപ്നങ്ങള്‍ക്കും ചിറകുയരും. വാണിജ്യ ചരക്ക് കയറ്റിറക്കുമതി ലക്ഷ്യമിട്ടുള്ള അഴീക്കല്‍ തുറമുഖം നീണ്ട വര്‍ഷങ്ങളായി തുടങ്ങിയിടത്തു തന്നെയാണ്. കഴിഞ്ഞ സര്‍ക്കാര്‍ മേജര്‍ തുറമുഖമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്് 500 ഏക്കര്‍ സ്ഥലമെങ്കിലും വേണം. എന്നാല്‍, 14.50 ഏക്കര്‍ മാത്രമാണ് അഴീക്കലിലുള്ളത്. ബാക്കി വരുന്ന സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനോട് ചേര്‍ന്ന റവന്യൂ വകുപ്പിന്‍െറ 200 ഏക്കര്‍ ഭൂമി തുറമുഖത്തിന് കൈമാറുകയും ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുകയും വേണം. പ്രോജക്ട് സമര്‍പ്പിക്കാനും കേന്ദ്ര സഹായം ലഭ്യമാകാനും ഭൂമി ഏറ്റെടുക്കല്‍ ആവശ്യമാണ്. ഹാര്‍ബറിന്‍െറ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കേണ്ടതുണ്ട്. സ്പെഷല്‍ ഓഫിസറുടെ അഭാവം തുറമുഖ പ്രവര്‍ത്തനങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. സ്പെഷല്‍ ഓഫിസറുടെ നിയമനം യാഥാര്‍ഥ്യമാക്കിയാല്‍ തുറമുഖത്തിന്‍െറ നിര്‍ജീവാവസ്ഥക്ക് ഏറെ പരിഹാരമാകും. മണ്ണ് നീക്കത്തിന് അടിയന്തര നടപടിയുണ്ടാവണം. കപ്പല്‍ ചാലില്‍ നിന്നും നൂറുകണക്കിന് ടണ്‍ മണലാണ് നീക്കാനുള്ളത്. തുറമുഖത്ത് ചെറു കാര്‍ഗോ കപ്പലുകള്‍ എത്തിയെങ്കിലും അതും നിലച്ചു. കയറ്റുമതിക്കുള്ള സംവിധാനമില്ലാത്തതിനാലാണ് കപ്പലുകള്‍ തുറമുഖത്തത്തൊതായത്. ഇലക്ട്രോണിക് ഡാറ്റ ഇന്‍പുട്ട് സംവിധാനമില്ലാത്തതാണ് കയറ്റുമതിക്ക് വിഘാതം. കസ്റ്റംസ് ക്ളിയറന്‍സിനുള്ള സംവിധാനവും ഇല്ല. ഇതും കയറ്റുമതിയെ ബാധിക്കുകയാണ്. ചരക്ക് ഇറക്കാനല്ലാതെ കയറ്റുമതി സാധ്യമാകാത്തതിനാല്‍ സര്‍വിസ് ലാഭകരമല്ലാത്തതിനാലാണ് കോസ്റ്റല്‍ഷിപ് നിര്‍ത്തിയത്. മാസ്റ്റര്‍ പ്ളാനിന്‍െറ അഭാവവും തുറമുഖത്തിന് തിരിച്ചടിയാണ്. ഇതിനൊക്കെ പരിഹാരമുണ്ടാകേണ്ടതുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളായ കണ്ണൂര്‍ ആയിക്കര മാപ്പിളബേ, തലശ്ശേരി തലായി എന്നിവയും വികസനത്തിന് കാതോര്‍ത്തിരിക്കുകയാണ്. ആയിക്കരയില്‍ അഴിമുഖത്ത് മണ്ണടിയുന്നത് മാപ്പിളബേയുടെ തീരാശാപമാണ്. കോടികള്‍ കടലിലെറിയുന്നതല്ലാതെ തുറമുഖത്തിന്‍െറ പ്രവര്‍ത്തനം പതിറ്റാണ്ടുകളായിട്ടും സുഗമമാക്കാനായില്ല. മത്സ്യബന്ധനം ഏറെ പ്രയാസകരമാണ്. മണല്‍കൂനയില്‍ തട്ടി ബോട്ട് തകരുന്നത് ഇവിടെ പതിവാണ്. ലക്ഷങ്ങളാണ് ഇതുവഴി നഷ്ടമാകുന്നത്. നിരവധി സമരങ്ങള്‍ നടന്നിട്ടും ഫലമുണ്ടായില്ല. മണ്ണ് നീക്കി ശാശ്വത പരിഹാരം ഉണ്ടാവേണ്ടതുണ്ട്. തലായി ഫിഷിങ് ഹാര്‍ബറിന്‍െറ അവസ്ഥയും പരിതാപകരമാണ്. നിര്‍മാണം തുടരുന്നത് വര്‍ഷങ്ങളായി. വിമാനത്താവളം യാഥാര്‍ഥ്യമാകാനിരിക്കെ അഴീക്കല്‍ തുറമുഖത്തിന്‍െറ പ്രവര്‍ത്തനം ത്വരിതപ്പെടേണ്ടതുണ്ട്. ഇതിന് പ്രഥമ പരിഗണനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാണിജ്യ വ്യാപാര രംഗം. മ്യൂസിയം, പുരാവസ്തു തുടങ്ങിയവയുടെ ചുമതലയുമുള്ള കടന്നപ്പള്ളി, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ ഊന്നല്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ജില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.