ചക്കരക്കല്ല് : തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന് പിന്നാലെ പൊതുവാച്ചേരിയിലും ഏച്ചൂരിലും വീടുകള്‍ക്കുനേരെ ബോംബേറ്. പൊതുവാച്ചേരിയിലെ കുണ്ടോളി മുകുന്ദന്‍െറ വീടിനാണ് ബോംബേറ് നടന്നത്. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ബോംബേറില്‍ വീടിന്‍െറ മുന്‍വശത്തെ മൂന്ന് ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരില്‍ വിള്ളല്‍ വീണ നിലയിലാണ്. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ ഓടിമറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. മുകുന്ദന്‍െറ മകന്‍ മനീഷ് ബി.ജെ.പി പ്രവര്‍ത്തകനാണ്. അതേസമയം, വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് ഒരു തകരാറും സംഭവിച്ചിട്ടില്ല. ഏച്ചൂരിലെ സി.പി.എം പ്രവര്‍ത്തകരായ നെയ്യന്‍ പ്രഭാകരന്‍െറയും പന്നിയോട് പ്രിയ നിവാസില്‍ ശ്രീധരന്‍െറയും വീടിനുനേരെയും ബോംബെറിഞ്ഞു. വ്യാഴാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. ബൈക്കിലത്തെിയ അക്രമിസംഘമാണ് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു. രണ്ട് വീടുകളുടെയും ജനല്‍വാതിലുകള്‍ തകര്‍ന്ന നിലയിലാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തത്തെി. ഏച്ചൂരില്‍ ബോംബ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.