ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മാതൃകാപരം – കലക്ടര്‍

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്താനായതെന്ന് ജില്ലാ വരണാധികാരിയായ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന്‍െറ ഭാഗമായി നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാറ്റം ഭാവിയിലും ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു. വിവിധ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. ഓഫിസര്‍മാര്‍, ഇ.ആര്‍.ഒമാര്‍, വിവിധ നോഡല്‍ ഓഫിസര്‍മാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉണ്ടായ അനുഭവങ്ങളും ഒരുക്കിയ ക്രമീകരണങ്ങളും ചര്‍ച്ച ചെയ്തു. തികച്ചും തൃപ്തികരവും എല്ലാ വിധത്തിലും കൃത്യവുമായ തെരഞ്ഞെടുപ്പാണ് ജില്ലയില്‍ നടന്നതെന്ന് വിവിധ ചുമതലകളേറ്റെടുത്ത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. ഇലക്ഷന്‍ ക്ളാസുകളും ചര്‍ച്ചകളും കൃത്യമായി ഉപയോഗപ്പെട്ടു. വെബ്കാസ്റ്റിങ് നടപടികള്‍ വളരെയേറെ ഫലപ്രദമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സബ് കലക്ടര്‍ നവ്ജ്യോത് ഖോസ, അസി. കലക്ടര്‍ ചന്ദ്രശേഖര്‍, എ.ഡി.എം എച്ച്. ദിനേശന്‍, ഇലക്ഷന്‍ ഡെ. കലക്ടര്‍ സി. സജീവ് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.