കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി പരാജയപ്പെട്ടത് കോണ്‍ഗ്രസുകാര്‍ ചതിച്ചതുകൊണ്ടാണെന്ന് മുസ്ലിം ലീഗ്. മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിന് ലീഗ് കഠിനമായി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസിന് ആധിപത്യമുള്ള മേഖലകളില്‍നിന്ന് ചോര്‍ന്ന വോട്ടുകളാണ് തോല്‍വിക്ക് കാരണമെന്നും ലീഗ് കുറ്റപ്പെടുത്തി. പാച്ചേനി തോറ്റത് ലീഗ് കേന്ദ്രങ്ങളിലെ വോട്ടുകളിലെ കുറവുകാരണമാണെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി ലീഗ് രംഗത്തത്തെിയത്. ലീഗിന് ഏറെ കരുത്തുള്ള നഗരസഭ പരിധിയില്‍ പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചെന്നും ഇവിടെയുള്ള ബൂത്തുകളില്‍ പാച്ചേനിക്ക് ലീഡുണ്ടെന്നും കണക്കുകള്‍ നിരത്തി പാര്‍ട്ടി വ്യക്തമാക്കുന്നു. പള്ളിപ്രം 460 വോട്ട്, കടാങ്കോട് 297, വാരം കടവ് 313, പുറത്തീല്‍ 227, കാപ്പാട് 126, മായന്‍മുക്ക് 516, കോളിന്‍മൂല 463, കാനിച്ചേരി 523, പടന്നോട്ട് 92, കച്ചേരിപ്പറമ്പ് 96, മുണ്ടേരിമൊട്ട 276, അതിരകം 131, മുണ്ടയാട് 79, കണ്ണഞ്ചാല്‍ 211, മുഴത്തടം 123, തായത്തെരു 265, ആനയിടുക്ക് 287, വത്തെിലപ്പള്ളി 393, ഉരുവച്ചാല്‍ 215, മൈതാനപ്പള്ളി 56, നീര്‍ച്ചാല്‍ 302, നാലുവയല്‍ 309, തയ്യില്‍ 12, മുക്കടവ് 152, കൊച്ചിപ്പള്ളി 180, അറക്കല്‍ 248, ചിറക്കല്‍ക്കുളം 181, താവക്കര 227, കാംബസാര്‍ 149, കിഴുന്ന 366, ഏഴര 341 എന്നിങ്ങനെ ലീഡ് ലഭിച്ചിട്ടുണ്ട്. വാരം ടൗണ്‍, തിലാന്നൂര്‍, എളയാവൂര്‍, മരക്കാര്‍ക്കണ്ടി, കുറുവ, കടലായി ബൂത്തുകളില്‍ മാത്രമാണ് വോട്ട് കുറഞ്ഞത്. പരമ്പരാഗത കോണ്‍ഗ്രസ് ബൂത്തുകളില്‍നിന്ന് പതിനായിരത്തിലധികം വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിഞ്ഞുവെന്നും ലീഗ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.