റെക്കോഡ് ഭൂരിപക്ഷത്തോടെ തലശ്ശേരി

തലശ്ശേരി: ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താനത്തെിയ അബ്ദുല്ലക്കുട്ടിയും പരാജയപ്പെട്ടു. തലശ്ശേരി ഇത്തവണ നേടിയത് റെക്കോഡ് ഭൂരിപക്ഷം. 34,117 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എ.എന്‍. ഷംസീര്‍ കണ്ണൂരില്‍നിന്ന് തലശ്ശേരിക്ക് വണ്ടികയറിയ എ.പി. അബ്ദുല്ലക്കുട്ടിയെ തറപറ്റിച്ചത്. 2011നേക്കാള്‍ 0.70 ശതമാനം വോട്ടാണ് ഇത്തവണ കൂടുതല്‍ രേഖപ്പെടുത്തിയത്. 2011ല്‍ 1,17,763 പേരാണ് വോട്ട് രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ പോള്‍ ചെയ്തത് 1,31,931 വോട്ടാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തിലെ തന്‍െറ ഭൂരിപക്ഷം ബഹുദൂരം മുന്നോട്ടുകൊണ്ടുപോകാനും ഷംസീറിനായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് ജനവിധി തേടിയ ഷംസീറിന് 23,041 വോട്ടാണ് തലശ്ശേരി മണ്ഡലത്തില്‍ ലീഡ് ലഭിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ 45,195 വോട്ടാണ് ഇടതിന് ലഭിച്ച ഭൂരിപക്ഷം. അഞ്ച് തവണ പ്രതിനിധാനംചെയ്ത കോടിയേരി ബാലകൃഷ്ണനെ പിന്തുടര്‍ന്ന് പൈതൃക നഗരത്തില്‍നിന്ന് വോട്ടുതേടിയപ്പോള്‍ ഭൂരിപക്ഷം കാല്‍ലക്ഷം കടക്കുമെന്ന് മാത്രം പറഞ്ഞിരുന്ന ഷംസീറിനെ പോലും ഞെട്ടിച്ചാണ് 35,000ത്തിനടുത്തത്തെിയത്. കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറി ആയി ചുമതലയേറ്റതോടെ ഷംസീറിന് നറുക്ക് വീഴുകയായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ മണ്ഡലം അരിച്ചുപെറുക്കി നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് തന്‍െറ മിന്നും ജയത്തിന് കാരണമെന്ന് ഡി.വൈ.എഫ്.എ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഷംസീര്‍ പറയുന്നു. റെക്കോഡ് ഭൂരിപക്ഷമെന്ന ലക്ഷ്യവുമായി ഇടതുപക്ഷം മുന്നേറിയപ്പോള്‍ തങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കാന്‍ പോലും യു.ഡി.എഫിനായില്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം വോട്ടാക്കി മാറ്റാന്‍ രംഗത്തിറങ്ങിയ ബി.ജെ.പി, ബി.ഡി.ജെ.എസിന്‍െറ സഹകരണത്തോടെ 22,125 വോട്ടുകളാണ് പെട്ടിയിലാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയുടെ 13 വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തത്തെിയിരുന്നു. 2011ല്‍ 6,973 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി പെട്ടിയില്‍ വീണത്. വെല്‍ഫെയര്‍ പാര്‍ട്ടി 1337 വോട്ടും എസ്.ഡി.പി.ഐ 959 വോട്ടും നേടിയപ്പോള്‍ 514 പേര്‍ നോട്ടക്ക് കുത്തി. മൂന്ന് സ്വതന്ത്രന്മാര്‍ കൂടി 366 വോട്ടും കീശയിലാക്കി. ഇടത് ശക്തിദുര്‍ഗങ്ങളായ കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ളി, എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളും തലശ്ശേരി നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് ഇടതിന് മുതല്‍ക്കൂട്ടായത്. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, വി.ആര്‍. കൃഷ്ണയ്യര്‍, കെ.പി.ആര്‍. ഗോപാലന്‍, പാട്യം ഗോപാലന്‍, എന്‍.ഇ. ബാലറാം, എം.വി. രാജഗോപാലന്‍, കെ.പി. മമ്മു എന്നിവര്‍ നിയമസഭയിലേക്ക് ജയിച്ചുകയറിയ മണ്ഡലമാണ് തലശ്ശേരി. 1996ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ.കെ. നായനാര്‍ സൃഷ്ടിച്ച 24,501 വോട്ടിന്‍െറ റെക്കോഡ് ഭൂരിപക്ഷം 2011ലാണ് കോടിയേരി തകര്‍ത്തത്. 26,509 ആയിരുന്നു ഭൂരിപക്ഷം. ഈ റെക്കോഡാണ് ഇത്തവണ ഷംസീര്‍ തകര്‍ത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.