തലശ്ശേരി: എന്നും ഇടതുപക്ഷത്തെ നെഞ്ചോടുചേര്‍ത്ത തലശ്ശേരിയില്‍ പ്രവര്‍ത്തകര്‍ ആഹ്ളാദത്തിമിര്‍പ്പില്‍. റെക്കോഡ് ഭൂരിപക്ഷത്തോടെ അഡ്വ. എ.എന്‍. ഷംസീര്‍ നിയമസഭയിലേക്ക് കന്നിയങ്കം ജയിച്ചപ്പോള്‍ ഒന്നര മാസത്തെ അധ്വാനത്തിന് ലഭിച്ച ഫലം ആടിത്തിമിര്‍ക്കുകയായിരുന്നു പ്രവര്‍ത്തകര്‍. ലീഡ് നിലയില്‍ ഏറെ മുന്നേറിയതോടെ ആദ്യ മണിക്കൂറില്‍തന്നെ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും ഭീമന്‍ പതാകകളുമായി പ്രവര്‍ത്തകര്‍ നഗരത്തിലത്തെിയിരുന്നു. പാര്‍ട്ടി കേന്ദ്രങ്ങളില്‍ മധുര വിതരണവും നടന്നു. ഒടുവില്‍ വിജയിച്ചതായി പ്രഖ്യാപനം വന്നതോടെ അവധി ദിനത്തിന്‍െറ ആലസ്യത്തിലുണ്ടായിരുന്ന നഗരത്തിലേക്ക് ഇടക്കിടെ വലിയ വാഹനങ്ങളില്‍ ഭീമന്‍ സൗണ്ട് ബോക്സുകളില്‍ പാട്ടുകളും നൃത്തച്ചുവടുകളുമായി പ്രവര്‍ത്തകര്‍ വന്നും പോയുമിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ഉച്ചക്ക് രണ്ടോടെ തലശ്ശേരിയിലത്തെിയ ഷംസീറിനെ കൊടുവള്ളി ജങ്ഷനില്‍നിന്ന് തുറന്ന വാഹനത്തില്‍ ആനയിച്ചു. പഴയ ബസ്സ്റ്റാന്‍ഡില്‍ നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, കൗണ്‍സിലര്‍മാര്‍, മുന്‍ ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ട് നന്ദി പറയാന്‍ യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.