ആവേശം കുറയാതെ പോളിങ് ബൂത്തുകള്‍

കണ്ണൂര്‍: ശക്തമായ രാഷ്്ട്രീയ മത്സരം നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇത്തവണത്തെ പോളിങ്ങിലും ഇതു പ്രതിഫലിച്ചു. മാനത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞ് മഴയുടെ പ്രതീതിയുണ്ടായെങ്കിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കിന് കുറവില്ലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനം കവച്ചുവെക്കാനായില്ളെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ച് പോളിങ് വളരെ ഉയര്‍ന്നു. രാവിലെ ഏഴു മണിക്കുതന്നെ ബൂത്തുകളില്‍ ശക്തമായ തിരക്ക് അനുഭവപ്പെട്ടു. 8.80 ശതമാനം പേരാണ് ആദ്യ മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തിയത്. 10.5 ശതമാനം വോട്ടുകളുമായി മട്ടന്നൂര്‍ മണ്ഡലമാണ് ഈ സമയത്ത് മുന്നിട്ടു നിന്നത്. അഴീക്കോട്, തളിപ്പറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളിലും ഈ സമയത്ത് പത്തു ശതമാനത്തിനടുത്ത് പോളിങ് നടന്നു. പിണറായി വിജയന്‍െറ സാന്നിധ്യംകൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ധര്‍മടം മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകള്‍ ആലസ്യത്തിന്‍േറതായിരുന്നു. ആകെ അഞ്ച് ശതമാനം പേര്‍ മാത്രമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, രണ്ടാം മണിക്കൂറിലേക്ക് പ്രവേശിച്ചതോടെ ധര്‍മടം മണ്ഡലത്തില്‍ പോളിങ് കുത്തനെ ഉയര്‍ന്നു. ഇവിടെയുള്ള വോട്ടര്‍മാരില്‍ 12 ശതമാനം പേരാണ് രണ്ടാമത്തെ മണിക്കൂറില്‍ മാത്രം വോട്ട് രേഖപ്പെടുത്തിയത്. ഈ സമത്ത് പയ്യന്നൂരിലെ ആകെ വോട്ടിങ്ങ് ശതമാനം 18.5 ആയി ഉയര്‍ന്നു. 9.31 ശതമാനമായിരുന്നു ഈ സമയത്ത് ജില്ലയിലെ ആകെ പോളിങ് ശതമാനം. മേഘങ്ങള്‍ തണല്‍വിരിച്ച 11 മണി മുതല്‍ രണ്ടു മണിവരെയാണ് കൂടുതല്‍ പോളിങ് നടന്നത്. 25 ശതമാനത്തിലധികം പേര്‍ ഈസമയത്ത് വോട്ട് രേഖപ്പെടുത്തി. അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ഈ സമയത്ത് പോളിങ് മികച്ച നിലയിലായിരുന്നു. നാലു മണി മുതല്‍ ആറു മണിവരെയുള്ള സമയത്ത് അഞ്ചു ശതമാനത്തോളമാണ് പോളിങ് നടന്നത്. വോട്ടിങ് സമയം അവസാനിച്ചിട്ടും പലയിടങ്ങളിലും നീണ്ട ക്യൂ ഉണ്ടായിരുന്നു. ക്യൂവിലുണ്ടായിരുന്നവര്‍ക്കൊക്കെ സ്ളിപ് നല്‍കി വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി. പല ബൂത്തുകളിലും രാത്രി വൈകിയാണ് പോളിങ് അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.