കണ്ണൂര്‍: ജനുവരിയില്‍ പുറത്തിറക്കിയ അവസാന പട്ടികയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചേര്‍ക്കപ്പെട്ട മണ്ഡലം അഴീക്കോട്. ഇതോടെ 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ 24,423 പുതിയ സമ്മതിദായകരാണ് അഴീക്കോട് വര്‍ധിച്ചത്. പേരാവൂരില്‍ 21,670ഉം തളിപ്പറമ്പില്‍ 20,900ഉം കൂത്തുപറമ്പില്‍ 20,348ഉം വര്‍ധനയുണ്ടായി. മറ്റ് മണ്ഡലങ്ങളിലെല്ലാം ഇരുപതിനായിരത്തിന് താഴെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ വര്‍ധന. നാളെ പൊളിങ് ബൂത്തിലേക്ക് പോകുന്നവരില്‍ ജില്ലയില്‍ 2,09,633 പുതിയ വോട്ടര്‍മാരാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 17,23,441 സമ്മതിദായകരാണ് ഉണ്ടായിരുന്നത്. ഇക്കുറി അത് 19,41,614 ആയി. ഇതില്‍ 10,35,891 സ്ത്രീകളാണ്. 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി ഈ വര്‍ഷം ജനുവരിയില്‍ വോട്ടര്‍പട്ടിക പുതുക്കിയ ശേഷം പിന്നീടുണ്ടായ കൂട്ടിച്ചേര്‍ക്കല്‍ വ്യക്തമായ രാഷ്ട്രീയ വോട്ടുകളാണെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.