മുഴപ്പിലങ്ങാട്/പെരിങ്ങത്തൂര്‍: കൊട്ടിക്കലാശത്തിനിടെ മുഴപ്പിലങ്ങാട്ടും പെരിങ്ങത്തൂരിലുമുണ്ടായ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. കാറും ഓട്ടോറിക്ഷയും ബൈക്കും തകര്‍ക്കപ്പെട്ടു. മുഴപ്പിലങ്ങാട് എ.കെ.ജി റോഡ്, എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ മെയിന്‍റോഡ് എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. എ.കെ.ജി റോഡില്‍ സി.പി.എം-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലെ സംഘര്‍ഷത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വി. ഫൈസല്‍, പി.ടി. ജോജു, ടി.വി. വിജില്‍, ടി.വി. മനോജ് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഓട്ടോറിക്ഷയും കാറും അക്രമികള്‍ തകര്‍ത്തു. ഓട്ടോറിക്ഷ കീഴ്മേല്‍ മറിച്ച സംഘം, കാറിന്‍െറ ചില്ല് അടിച്ചുതകര്‍ക്കുകയായിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷന് സമീപം എസ്.ഡി.പി.ഐ, യു.ഡി.എഫ് പ്രചാരണ ജാഥകളില്‍ പങ്കെടുത്തവര്‍ തമ്മില്‍ വാക്കേറ്റും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകരായ പി. ഫസല്‍, തൗഫീര്‍, നിയാസ് പാച്ചക്കര, ഷാനിദ്, റിനാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ കേന്ദ്രസേനയെ വിന്യസിച്ചു. പെരിങ്ങത്തൂരിലും പരിസരത്തും തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനിടെ സി.പി.എം-ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പെരിങ്ങത്തൂരില്‍ വൈകീട്ട് ആറുമണിക്കുശേഷം കൊടികളുമായി വാഹനങ്ങളിലത്തെിയ സി.പി.എം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞ് കൊടികളഴിച്ച് പ്രചാരണം നിര്‍ത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് വാക്കുതര്‍ക്കത്തിനും ഉന്തുംതള്ളിനുമിടയാക്കി. പുല്ലൂക്കര മുക്കില്‍പീടിക പരിസരത്തു നടന്ന കൊട്ടിക്കലാശത്തിനിടെ സി.പി.എം പ്രവര്‍ത്തകന്‍െറ കാലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍െറ ബൈക്ക് തട്ടിയെന്നാരോപിച്ച് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജുനൈദിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ഇയാളുടെ ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു. ജുനൈദിനെ മര്‍ദനമേറ്റ പരിക്കുകളോടെ ചൊക്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ചക്കരക്കല്ല്: മൗവ്വഞ്ചേരിയിലും വെള്ളച്ചാലിലും നേരിയ സംഘര്‍ഷം. സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്. മൗവ്വഞ്ചേരി, ചക്കരക്കല്ല് എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനും വെള്ളച്ചാലില്‍ ബി.ജെ.പിക്കുമാണ് കൊട്ടിക്കലാശത്തിന് പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍, മൗവ്വഞ്ചേരിയില്‍ റാലിക്കിടയിലേക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. വെള്ളച്ചാലില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തക്കസമയത്ത് രണ്ടിടങ്ങളിലും പൊലീസ് ഇടപെട്ടതിനാല്‍ സംഘര്‍ഷം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.