പടുവിലായിയില്‍ രണ്ട് ഐസ്ക്രീം ബോംബുകള്‍ കണ്ടത്തെി

കൂത്തുപറമ്പ്: പടുവിലായിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് നാടന്‍ബോംബുകള്‍ കണ്ടത്തെി. പടുവിലാക്കാവിനുസമീപം തോട്ടിന്‍കരയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ഉഗ്രശേഷിയുള്ള ഐസ്ക്രീം ബോംബുകള്‍ കണ്ടത്തെിയത്. രാവിലെ എട്ടുമണിയോടെ തൊഴിലുറപ്പ് ജോലിക്കത്തെിയവര്‍ സംശയാസ്പദമായ നിലയില്‍ സാധനങ്ങള്‍ കണ്ടത്തെിയതിനെതുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് എസ്.ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തില്‍ പൊലീസത്തെിയാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ സൂക്ഷിച്ച ബോംബുകള്‍ പിന്നീട് സ്ഫോടകവസ്തു വിദഗ്ധരത്തെി നിര്‍വീര്യമാക്കി. രണ്ടുമാസം മുമ്പ് പൊലീസ് നടത്തിയ പരിശോധനയില്‍ പടുവിലാക്കാവിനുസമീപത്തെ വീട്ടില്‍നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടത്തെിയിരുന്നു. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബോംബുകള്‍ കണ്ടത്തെിയത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്കയുയര്‍ത്തി. പടുവിലായിയിലെ ബോംബ് നിര്‍മാണത്തെപറ്റി സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.