കൂത്തുപറമ്പ്: മാറിമാറി ഭരിച്ച ഇരു മുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ കേരളത്തിന്‍െറ വികസനം ഇല്ലാതാക്കിയെന്നും ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ ദൈവത്തിന്‍െറ സ്വന്തം നാടിനെ വികസിത സംസ്ഥാനമാക്കിമാറ്റുമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കൂത്തുപറമ്പില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഭൂമിയില്‍ മാത്രമല്ല ആകാശത്തും ജലത്തിലും പാതാളത്തില്‍വരെയും അഴിമതി നടത്തി. കേരളത്തില്‍ ബാറിലും സോളാറിലും റോഡുകളിലും പാലങ്ങളിലുമെല്ലാം അഴിമതിയാണ്. കോണ്‍ഗ്രസിന്‍െറ അഴിമതിയെ എതിര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കമ്യൂണിസ്റ്റുകാര്‍. ബംഗാളില്‍ അടക്കം പല സ്ഥലങ്ങളിലും ഇവര്‍ തമ്മില്‍ സഖ്യത്തിലേര്‍പ്പെട്ട കാഴ്ചയാണ് കാണുന്നത്. ബി.ജെ.പി ഒരിക്കലും അധികാരത്തിനുവേണ്ടി ഇടത്-വലത് മുന്നണികളുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയാറല്ളെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയില്‍ നടക്കുന്ന ചെറിയ സംഭവങ്ങള്‍പോലും വലിയ വിഷയമാക്കി മാറ്റാനാണ് ഒരു കൂട്ടര്‍ ശ്രമിക്കുന്നത്. എന്നാല്‍, അതിനേക്കാള്‍ വലിയ സംഭവങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ സി.പി.എം നേതൃത്വം ചെയ്തുവരുന്നത്. ഭാരത്മാതാ കീ ജയ് വിളിച്ചതിന്‍െറ പേരിലാണ് നിരവധി ബി.ജെ.പി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊന്നതെന്ന് ആരോപിച്ച അദ്ദേഹം, സി.പി.എം കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന അസഹിഷ്ണുത മറ്റുള്ളവര്‍ കാണണമെന്നും പറഞ്ഞു. നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. കെ. രഞ്ജിത്ത്, വത്സന്‍ തില്ലങ്കേരി, വി.കെ. സജീവന്‍, സി. സദാനന്ദന്‍, അരയാക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. വി.പി. സുരേന്ദ്രന്‍ സ്വാഗതവും കെ.കെ. ധനഞ്ജയന്‍ നന്ദിയും പറഞ്ഞു. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കണ്ണൂര്‍ ജില്ലയില്‍ എത്തിയ അമിത്ഷായെ കൂറ്റന്‍ പുഷ്പഹാരം നല്‍കിയാണ് വരവേറ്റത്. കേന്ദ്രസര്‍ക്കാര്‍ ഇസെഡ് സുരക്ഷാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അദ്ദേഹത്തിന്‍െറ സുരക്ഷക്ക് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്‍െറ നേതൃത്വത്തില്‍ 400ഓളം പൊലീസുകാരെ നിയോഗിച്ചു. ബി.എസ്.എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നീ സേനാവിഭാഗങ്ങളെയും അണിനിരത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.