ഹരിത തെരഞ്ഞെടുപ്പിന് ശുചിത്വമിഷന്‍െറ ഒരുക്കം

കണ്ണൂര്‍: നല്ളൊരു നാളെ വരും തലമുറക്ക് നല്‍കാന്‍ നാം പ്രകൃതി സൗഹൃദമാകണമെന്ന് സിനിമാതാരം സനുഷ പറഞ്ഞു. ശുചിത്വമിഷന്‍െറ ആഭിമുഖ്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത തെരഞ്ഞെടുപ്പായി ആചരിക്കുന്നതിന്‍െറ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹരിതദീപം തെളിച്ച് സംസാരിക്കുകയായിരുന്നു സനുഷ. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും പ്ളാസ്റ്റിക് മുക്തമാക്കാനായെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി.കെ. ദിലീപ്കുമാര്‍ സ്വാഗതവും കണ്ണൂര്‍ നിയമസഭാ മണ്ഡലം അസി. റിട്ടേണിങ് ഓഫിസര്‍ രാഗേഷ് നന്ദിയും പറഞ്ഞു. നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍, സ്പോര്‍ട്സ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍, മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്ണൂര്‍: ഹരിത ഇലക്ഷന്‍ ശുചിത്വ ഇലക്ഷന്‍െറ ഭാഗമായി ജില്ലയിലെ ഗ്രന്ഥശാലകളില്‍ ഹരിത ദീപം തെളിച്ചു. ജില്ലാ ലൈബ്രറിയില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്‍റ് എം.കെ. മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, ജോ. സെക്രട്ടറി മാത്യു പുതുപറമ്പില്‍, കെ.വി. തമ്പാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദീപം തെളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.