പാപ്പിനിശ്ശേരി: രണ്ടാഴ്ചയോളമായി തകരാറിലായി വളപട്ടണം ബോട്ട്ജെട്ടിയില്‍ നിര്‍ത്തിയിട്ട യാത്രാബോട്ട് അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച അഴീക്കല്‍ സില്‍ക്കിലേക്ക് മാറ്റും. കഴിഞ്ഞ 28നാണ് പറശ്ശിനിക്കടവില്‍നിന്ന് മാട്ടൂലിലേക്കുള്ള സര്‍വിസിനിടയില്‍ യാത്രാബോട്ട് തോണിയിലിടിച്ച് തകരാറിലായത്. വളപട്ടണം പൊലീസ് വിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്ത് പുഴയില്‍ ബോട്ടുജെട്ടി ഭാഗത്ത് മുക്കിയ തോണിയില്‍ ബോട്ടിന്‍െറ പ്രോപ്പല്ലര്‍ തട്ടി കേടാവുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. മാട്ടൂല്‍-പറശ്ശിനിക്കടവ് റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്‍െറ ബോട്ടാണിത്. നേരത്തേ ജെട്ടിയില്‍ മുക്കിയിടുന്ന തോണികള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പറശ്ശിനിക്കടവ്, വളപട്ടണം, അഴീക്കല്‍, മാട്ടൂല്‍ റൂട്ടില്‍ ദിവസേന നിരവധി യാത്രക്കാരാണ് ബോട്ടിനെ ആശ്രയിക്കുന്നത്. ബോട്ട് യാത്ര മുടങ്ങി രണ്ടാഴ്ചയായിട്ടും അധികൃതര്‍ അലംഭാവം കാണിക്കുകയായിരുന്നു. ഇന്ന് സില്‍ക്കിലേക്ക് മാറ്റുന്ന ബോട്ട് എപ്പോള്‍ സര്‍വിസ് നടത്താനാകുമെന്ന കാര്യത്തില്‍ അധികൃതര്‍ കൃത്യമായ മറുപടിയും നല്‍കുന്നില്ല. അവധിക്കാലമായതിനാല്‍ വിനോദസഞ്ചാരത്തിനത്തെുന്നവര്‍ക്കും പ്രദേശത്തെ സ്ഥിരം യാത്രക്കാര്‍ക്കും പകരം ബോട്ട്സര്‍വിസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.