ചെമ്പേരി: തലശ്ശേരി അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ ഒരുവര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് ചെമ്പേരിയില്‍ തുടക്കമായി. ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. മലബാറിലെ കുടിയേറ്റ മേഖലകളില്‍ ഇന്നുകാണുന്ന സാംസ്കാരിക, സാമ്പത്തിക പുരോഗതികളില്‍ മുഖ്യ പങ്കുവഹിക്കുന്നത് തലശ്ശേരി അതിരൂപത നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ മൂല്യങ്ങള്‍ കൈവിടാതെ ലക്ഷ്യബോധത്തോടെ പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരും സഹജീവികളോട് സഹാനുഭൂതിയുള്ളവരുമായിത്തീരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വികാരി എബ്രഹാം പോണാട്ട് അധ്യക്ഷതവഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. ജെയിംസ് ചെല്ലങ്കോട്ട് ആമുഖ പ്രഭാഷണം നടത്തി. ദീര്‍ഘകാലം കോര്‍പറേറ്റ് മാനേജറായി സേവനമനുഷ്ഠിച്ച മോണ്‍ മാത്യു എം. ചാലില്‍ മുഖ്യാതിഥിയായിരുന്നു. തലശ്ശേരി അതിരൂപത ടീച്ചേഴ്സ് യൂനിയന്‍ പ്രസിഡന്‍റ് ഒ. മാത്യു, ചെമ്പേരി നിര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു ജോസഫ് എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ പൈസക്കരി, അങ്ങാടിക്കടവ്, എടൂര്‍, കരിക്കോട്ടക്കരി സ്കൂളുകള്‍ക്ക് ട്രോഫികളും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് പ്രശംസാപത്രങ്ങളും ആര്‍ച് ബിഷപ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.