തലശ്ശേരി: ധര്‍മടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ച ഫ്ളക്സിന് തീയിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വിട്ടയച്ചു. തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത പുത്തങ്കണ്ടം സ്വദേശിയെ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് ചൊവ്വാഴ്ച ഉച്ചയോടെ ധര്‍മടം പൊലീസ് വിട്ടയച്ചത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ സംഭവസമയത്ത് ഇയാള്‍ പരിസരത്തുണ്ടായിരുന്നില്ളെന്ന് മനസിലാക്കിയാണ് വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് 300 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ കീറിയശേഷം തീയിട്ട് നശിപ്പിച്ചത്. വൈകീട്ടോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഫ്ളക്സുകള്‍ പുന$സ്ഥാപിച്ചു. തുടര്‍ന്ന് ധര്‍മടം പൊലീസ് പുത്തങ്കണ്ടത്തെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാവിന്‍െറ കുടുംബാംഗങ്ങളോടൊപ്പമത്തെി സ്റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉന്നത നേതാക്കളും പൊലീസിലെ ഉന്നതരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാത്രി വൈകി ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ 10 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി പയ്യന്നൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരിക്കേറ്റ രണ്ടു നേതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാമന്തളി സെന്‍ട്രലില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സാജിദ് മൗവലിന്‍െറ പര്യടന പരിപാടി കഴിഞ്ഞ ഉടന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എ.പി. നാരായണനും പയ്യന്നൂര്‍ ബ്ളോക് വൈസ് പ്രസിഡന്‍റ് കെ.പി. രാജേന്ദ്രകുമാറും തമ്മില്‍ വാക്കേറ്റം നടന്നുവത്രേ. ഇത് സംഘര്‍ഷത്തിലത്തെുകയായിരുന്നു. ഇരുവരും തമ്മില്‍ നാളുകളായി സ്വരചേര്‍ച്ചയിലല്ളെന്നു പറയുന്നു. ഇതിനു പിന്നാലെ പയ്യന്നൂരില്‍ കെ.എസ്.യു ജില്ലാ സെക്രട്ടറി പി.കെ. രാഹുലിനും മര്‍ദനമേറ്റു. പരിക്കേറ്റ എ.പി. നാരായണനെയും രാഹുലിനെയും പ്രിയദര്‍ശിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കോണ്‍ഗ്രസ് മണ്ഡലം അപലപിച്ചു. മോദിയുടേത് പദവിക്ക് നിരക്കാത്ത പ്രസംഗം –കോടിയേരി തലശ്ശേരി: പദവിക്ക് നിരക്കാത്ത പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ നടത്തിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി എന്ന നിലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി സംസാരിക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. വാജ്പേയിയുടെ പ്രസംഗ ശൈലിയും മോദിയുടെ ശൈലിയും താരതമ്യം ചെയ്തുനോക്കണം. ഏറ്റവും താഴേക്കിടയില്‍ നില്‍ക്കുന്ന ആര്‍.എസ്.എസുകാരന്‍െറ നിലവാരത്തിലാണ് മോദി സംസാരിച്ചത്. കേരളത്തിലെ അക്രമം കമ്യൂണിസ്റ്റുകാരുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുന്നത് പരിഹാസ്യമാണ്. ഗുജറാത്ത് വംശഹത്യക്ക് നേതൃത്വം കൊടുത്ത മോദിയുടെ ഇത്തരം ജല്‍പനങ്ങളെ കേരളീയ ജനത തള്ളിക്കളയും. ഒരു പ്രധാനമന്ത്രി ഒരിക്കലും ഇങ്ങനെ തരംതാഴാന്‍ പാടില്ളെന്നാണ് സാമാന്യജനങ്ങള്‍ ചിന്തിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാങ്ങാട് പള്ളി തെരഞ്ഞെടുപ്പ്: സ്റ്റേ വീണ്ടും തള്ളി മാങ്ങാട്: മാങ്ങാട് ജുമുഅത്ത് പള്ളി ഭാരവാഹി തെരഞ്ഞെടുപ്പിനെതിരെയുള്ള സ്റ്റേ വീണ്ടും തള്ളി. മേയ് 12ന് നടത്താന്‍ ഉത്തരവിട്ട വഖഫ് ട്രൈബ്യൂണല്‍ വിധിക്കെതിരെ മഹല്ല് നിവാസികളായ എ.കെ. ഷറഫുദ്ദീന്‍, സഫ്ദര്‍, റനീസ് എന്നിവര്‍ റിട്ടേണിങ് ഓഫിസര്‍ അഡ്വ. മാര്‍ട്ടിന്‍ തോമസ്, വഖഫ് ബോര്‍ഡ് എന്നിവരെ എതിര്‍കക്ഷികളാക്കി കൊടുത്ത പരാതിയാണ് തള്ളിയത്. പൂര്‍ണ പൊലീസ് സംരക്ഷണത്തോടെ മേയ് 12ന് തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.