കണ്ണൂര്‍: ജില്ലയിലെ തെരുവുനായ ശല്യം പരിഹരിക്കാന്‍ സമഗ്രമായ എ.ബി.സി പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ നിര്‍ദേശം. ഗ്രാമ പഞ്ചായത്തുകള്‍, ബ്ളോക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയെക്കൂടി ഉള്‍പ്പെടുത്തി ഇതിനാവശ്യമായ പ്രൊജക്ട് തയാറാക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. രണ്ടര കോടി രൂപ ചെലവിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രജനനം തടയല്‍, ഷെല്‍ട്ടര്‍, ശസ്ത്രക്രിയ യൂനിറ്റുകള്‍ തുടങ്ങിയവയാണ് ഇതിനായി ആസൂത്രണം ചെയ്യുക. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കും. രൂക്ഷമായ തെരുവുനായ ശല്യം അംഗങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കുടിവെള്ള പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സ്പില്‍ഓവര്‍ പദ്ധതികള്‍ അനന്തമായി നീട്ടി കൊണ്ടു പോകുന്നതിനെതിരെയും പരാതി ഉയര്‍ന്നു. മുകുളം പദ്ധിക്ക് അനുവദിക്കുന്ന തുക നന്നെ അപര്യാപ്തമാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായം പരിഷ്കരിക്കാന്‍ നടപടി ഉണ്ടാവുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ ചെയര്‍മാന്‍മാരായ വി.കെ. സുരേഷ് ബാബു, കെ. ശോഭ, കെ.പി. ജയബാലന്‍ എന്നിവര്‍ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.