ഹയര്‍ സെക്കന്‍ഡറിയില്‍ കണ്ണൂര്‍ സംസ്ഥാനത്ത് ഒന്നാമത്

കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഏറ്റവും വലിയ വിജയവുമായി കണ്ണൂര്‍ ജില്ല സംസ്ഥാനത്ത് ഒന്നാമത്. 84.86 ശതമാനം കുട്ടികളെ വിജയിപ്പിച്ചാണ് ജില്ല അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആകെ പരീക്ഷ എഴുതിയ 28832 പേരില്‍ 24467 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. ഇതില്‍ 907പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. ഓപണ്‍ സ്കൂള്‍ വിഭാഗത്തില്‍ 3619 പേര്‍ പരീക്ഷ എഴുതിയതില്‍ 1444 പേര്‍ വിജയിച്ചു. വിജയശതമാനം 39.9. ആര്‍ക്കും എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചിട്ടില്ല. ഹയര്‍സെക്കന്‍ഡറി റെഗുലര്‍ സ്കൂളുകളില്‍ നാല് സ്കൂളുകള്‍ നൂറു മേനി നേട്ടം കൊയ്തു. സെന്‍റ് തെരേസാസ് ആംഗ്ളോ ഇന്ത്യന്‍ സ്കൂള്‍ ബര്‍ണശേരി(165), റാണി ജെയ് എച്ച്.എസ്.എസ് നിര്‍മലഗിരി(90), അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്(156), കാരക്കുണ്ട് ഡോണ്‍ ബോസ്കോ സ്്പീച് ആന്‍ഡ് ഹിയറിങ് സ്കൂള്‍(13) എന്നിവയാണ് പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ച സ്കൂളുകള്‍. വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 1377 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ പാര്‍ട്ട് 1, പാര്‍ട്ട് 2 വിഭാഗത്തില്‍ 88.45 ശതമാനം പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. 1218 പേരാണ് വിജയിച്ചത്. പാര്‍ട്ട്1, പാര്‍ട്ട് 2, പാര്‍ട്ട് 3 വിഭാഗത്തില്‍ പരീക്ഷ എഴുതിയവരില്‍ 1078 പേര്‍ വിജയിച്ചു. വിജയശതമാനം 78.29. തളിപ്പറമ്പ് ടി.വി.വി.എച്ച്.എസ്.എസ് പരീക്ഷ എഴുതിയ 51 പേരെയും കൊടുവള്ളി ജി.വി.എച്ച്.എസ്.എസ് പരീക്ഷ എഴുതിയ 59 പേരെയും വിജയിപ്പിച്ചു. ജി.വി.വി.എച്ച്.എസ്.എസ് കുറുമാത്തൂര്‍ (98.21 ശതമാനം), ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍ (97.00 ശതമാനം) എന്നിവരും മികച്ച പ്രകടനം നടത്തിയവരുടെ കൂട്ടത്തിലുണ്ട്. എം.പി. കാവ്യ കൃഷ്ണന്‍ (ടി.വി.വി.എച്ച്.എസ്.എസ് തളിപ്പറമ്പ്), തീര്‍ഥ വിശ്വനാഥ് (കെ.കെ.എന്‍.പി.എം ഗവ. വി.എച്ച്.എസ്.എസ് പരിയാരം) എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.