പെരിങ്ങോത്ത് കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ചെറുപുഴ: സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശപ്രകാരമത്തെിയ കേന്ദ്രസേന പെരിങ്ങോത്തും പരിസരങ്ങളിലും റൂട്ട് മാര്‍ച്ച് നടത്തി. ചൂരല്‍, അരവഞ്ചാല്‍, പെരിങ്ങോം, പാടിയോട്ടുചാല്‍, കാങ്കോല്‍ എന്നിവിടങ്ങളിലായിരുന്നു റൂട്ട് മാര്‍ച്ച്. ഇന്‍ഡോ തിബത്തന്‍ ബോര്‍ഡര്‍ ഫോഴ്സിന്‍െറ ഒരു കമ്പനി സേനയാണ് തിങ്കളാഴ്ച പെരിങ്ങോത്തത്തെിയത്. പയ്യന്നൂര്‍ സി.ഐ വി. രമേശന്‍, പെരിങ്ങോം എസ്.ഐ കെ.വി. നിഷിത് എന്നിവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി. പെരിങ്ങോം, ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 26ഓളം പ്രശ്നബാധിത ബൂത്തുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.