ഈശ്വരമംഗലത്ത് വന്‍ ക്ഷേത്ര കവര്‍ച്ച

ആദൂര്‍ (കാസര്‍കോട്): കേരള-കര്‍ണാടക അതിര്‍ത്തിയിലെ പ്രശസ്തമായ ഈശ്വരമംഗലം പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്ഷേത്രവാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ശ്രീകോവിലിന്‍െറ വെള്ളിപൂശിയ വാതിലും ദേവവിഗ്രഹത്തിലെ പഞ്ചലോഹ മുഖാവരണവും അടര്‍ത്തിക്കൊണ്ടുപോയി. പൂമാണി കിന്നിമാണി ദൈവത്തിന് ചാര്‍ത്തനായി ഉപയോഗിക്കുന്ന വെങ്കല നിര്‍മിത മുഖാവരണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പഞ്ചലോഹ മുഖാവരണത്തിന് 50 ലക്ഷത്തോളം രൂപ വിലവരും. വെള്ളി വാതിലിന് 10 ലക്ഷത്തിലേറെയും വിലവരുമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി 11നാണ് പൂജ കഴിഞ്ഞ് നടയടച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് പൂജാരി നട തുറക്കാന്‍ എത്തിയപ്പോഴാണ് ക്ഷേത്രവാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ഉടന്‍ ഭാരവാഹികളെ വിവരമറിയിച്ചു. പൊലീസുമത്തെി. ചുറ്റമ്പലത്തിന്‍െറ മുന്‍വാതിലിന്‍െറ പൂട്ട് തകര്‍ത്താണ് കവര്‍ച്ചാസംഘം അകത്തു കടന്നത്. ശ്രീകോവിലിന്‍െറ രണ്ടു വാതിലുകളും തകര്‍ത്തിട്ടുണ്ട്. രണ്ടു വാതിലിന്‍െറയും വെള്ളിപൂശിയ വാതില്‍പാളികളും വെള്ളി പൊതിഞ്ഞ കട്ടിലയുമാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. വെള്ളിയെടുത്ത ശേഷം കട്ടില ചുറ്റമ്പലത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെി. ക്ഷേത്ര മതിലിനകത്തെ ഭണ്ഡാരവും കുത്തിത്തുറന്നു. ഉത്സവം കഴിഞ്ഞശേഷം തുറക്കാത്തതിനാല്‍ ഭണ്ഡാരത്തില്‍ 50,000ത്തോളം രൂപയുണ്ടാവുമെന്ന് ക്ഷേത്രാധികൃതര്‍ പൊലീസിനോട് പറഞ്ഞു. വിരലടയാളങ്ങള്‍ ശേഖരിച്ചുവരുകയാണ്. ഈശ്വരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.