കയനിയുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി പ്രവാസികളുടെ വക പൊതുകിണര്‍

ഉരുവച്ചാല്‍: കയനി ലക്ഷം വീട് പരിസരത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കയനി അല്‍ ഖിദ്മ പ്രവാസി ചാരിറ്റി ഗ്രൂപ് നിര്‍മിച്ച് നല്‍കിയ പൊതുകിണര്‍ കയനി മഹല്ല് ഖാദി എ.പി. മഹമൂദ് ഹാജി നാടിന് സമര്‍പ്പിച്ചു. പതിറ്റാണ്ടുകളായി കേരള വാട്ടര്‍ അതോറിറ്റിയുടെ വല്ലപ്പോഴും വരാറുള്ള വെള്ളത്തെ ആശ്രയിക്കുന്ന ലക്ഷം വീട് പരിസരവാസികളുടെ പ്രയാസം മനസ്സിലാക്കി എം. കുഞ്ഞമ്മദ് ഹാജി കയനി മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് ദാനമായി നല്‍കിയ ഭൂമിയിലാണ് പ്രവാസികള്‍ 1.7 ലക്ഷം രൂപ ചെലവില്‍ കിണര്‍ നിര്‍മിച്ചത്. കിണര്‍ സമര്‍പ്പണത്തോടനുബന്ധിച്ചു നടന്ന സ്നേഹ സംഗമം മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. സി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കിണറിനുവേണ്ടി ഭൂമി ദാനം ചെയ്ത എം. കുഞ്ഞമ്മദ് ഹാജിയെ ചടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുബൈദ ടീച്ചര്‍, പി.പി. അബ്ദുസലാം, പി. സുരേഷ് ബാബു, റഫീഖ് ബാബോട്ടുപാറ, സുരേഷ് മാവില, വി. ഷംസു, എന്‍.വി. രാമകൃഷ്ണന്‍, അല്‍ഖിദ്മ പ്രവര്‍ത്തക സമിതി അംഗങ്ങളായ വി.കെ. ഷമീര്‍, കെ. സഫീര്‍, സലാം ചേരിക്കല്‍, സമീര്‍ കാഞ്ഞിരാട്ട്, ടി.പി. മനാഫ്, ടി.പി. ഇസ്മായില്‍, ടി.പി. നിസാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.