ചെറുപുഴ: ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കി വേനല്‍ചൂട് താങ്ങാനാകാതെ പശുക്കളും ആടുകളും ചത്തൊടുങ്ങുന്നു. കടുത്ത വേനലിന്‍െറ ഫലമായി കരള്‍രോഗം ബാധിച്ചാണ് പശുക്കളും ആടുകളും ചാകുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പാടിയോട്ടുചാല്‍, തിരുമേനി ഭാഗങ്ങളിലായി മൂന്നുപശുക്കളും ഒരാടുമാണ് കരള്‍രോഗത്തിന് ചികിത്സ ഫലിക്കാതെ ചത്തത്. അഞ്ചുദിവസം മുമ്പാണ് തിരുമേനി സ്വദേശി സന്തോഷിന്‍െറ പൂര്‍ണഗര്‍ഭിണിയായ ആട് കരള്‍വീക്കം മൂലം ചത്തത്. 20,000ത്തോളം രൂപ വിലമതിക്കുന്ന ആട് ചത്തത് കനത്ത നഷ്ടമായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം പാടിയോട്ടുചാല്‍ തട്ടുമ്മലിലെ നങ്ങാരത്ത് അബ്ദുല്‍ കരീമിന്‍െറ ഏഴുമാസം പ്രായമുള്ള എച്ച്.എഫ് ഇനത്തില്‍പെട്ട പശു കരള്‍രോഗത്തിന് ചികിത്സയിലിരിക്കെ ചത്തത്. ഏതാനും ദിവസം മുമ്പ് കടാംകുന്ന് ഭാഗത്ത് രണ്ടുപശുക്കളും ഇത്തരത്തില്‍ ചത്തിരുന്നു. വേനല്‍ചൂടിന്‍െറ ആധിക്യമാണ് വളര്‍ത്തുമൃഗങ്ങളിലെ അപൂര്‍വരോഗത്തിന് കാരണമെന്നാണ് മൃഗഡോക്ടര്‍മാരുടെ അഭിപ്രായം. രോഗലക്ഷണങ്ങള്‍കണ്ട് ചികിത്സ നല്‍കിയാലും ദിവസങ്ങള്‍ക്കുശേഷം ചത്തുപോവുകയാണ് പതിവ്. വേനല്‍കാലത്ത് വളര്‍ത്തുമൃഗങ്ങളുടെ തീറ്റക്കും വെള്ളത്തിനും പെടാപ്പാടുപെടുന്ന ക്ഷീരകര്‍ഷകര്‍ രോഗബാധകൂടി വ്യാപകമായതോടെ കടുത്ത പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.