ബി.ജെ.പി മതാധിപത്യ സംസ്കാരം നടപ്പാക്കുന്നു –നിതീഷ് കുമാര്‍

ചൊക്ളി (കണ്ണൂര്‍): മതേതര സംസ്കാരത്തിന് പകരം മതാധിപത്യ സംസ്കാരമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്നും അവര്‍ മതേതരത്വത്തിന് ഭീഷണിയാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. യു.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ഥി കെ.പി. മോഹനന്‍, മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ.പി. പ്രശാന്ത് എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പാനൂര്‍ ഗുരുസന്നിധി ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാര്‍ഷിക നയം തികച്ചും മാതൃകാപരമാണ്. ഇതിന് തെളിവാണ് ഈ രംഗത്തെ പദ്ധതികള്‍ മുഴുവന്‍ വിജയത്തിലത്തെിയത്. പച്ചക്കറി ഉല്‍പാദനത്തില്‍ കേരളം 75 ശതമാനത്തിലധികം സ്വയംപര്യാപ്തമായി. സര്‍ക്കാറിന്‍െറ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ഭരണത്തുടര്‍ച്ച വേണം. അത് അറിയിക്കാനും ഓര്‍മപ്പെടുത്താനുമാണ് 3000ത്തിലെറെ കിലോമീറ്റര്‍ സഞ്ചരിച്ച് ആദ്യ പ്രചാരണത്തിന് താന്‍ കണ്ണൂര്‍ ജില്ലയിലത്തെിയത്-നിതീഷ് കുമാര്‍ പറഞ്ഞു. ജെ.ഡി.യു നേതാവ് വര്‍ഗീസ് ജോര്‍ജ് നിതീഷ് കുമാറിന്‍െറ പ്രസംഗം പരിഭാഷപ്പെടുത്തി. മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് പൊട്ടങ്കണ്ടി അബ്ദുല്ല അധ്യക്ഷതവഹിച്ചു. ബിഹാര്‍ മുന്‍ കൃഷിമന്ത്രി ശ്യാംകുമാര്‍ രജക്, ജെ.ഡി.യു ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, സ്ഥാനാര്‍ഥികളായ കെ.പി. മോഹനന്‍, കെ.പി. പ്രശാന്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എ.ഡി. മുസ്തഫ, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി. സാജു, രവീന്ദ്രന്‍ കുന്നോത്ത്, വി.കെ. കുഞ്ഞിരാമന്‍, കെ.വി. റംല, കെ.പി. ചന്ദ്രന്‍, വി. നാസര്‍, കാട്ടൂര്‍ മുഹമ്മദ്, വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.