കണ്ണൂര്‍: സര്‍ക്കാര്‍ പാക്കേജനുസരിച്ച് ചെങ്ങറയില്‍നിന്ന് ഒടുവള്ളിത്തട്ടിലേക്ക് പുനരധിവസിപ്പിക്കപ്പെട്ട ദമ്പതികളുടെ ഏക മകന്‍െറ ദുരൂഹ തിരോധാനത്തെക്കുറിച്ച് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചില്ല. ചപ്പാരപ്പടവ് ഒടുവള്ളി ചെങ്ങറ കോളനിയിലെ പത്തനംതിട്ട ബി. വിജയന്‍െറ പതിനഞ്ചുകാരനായ മകന്‍ വിനയനെ കാണാതായിട്ട് ഒരുമാസമായി. കെല്‍ട്രോണ്‍ നഗര്‍ കേന്ദ്രീയ വിദ്യാലയം പത്താം ക്ളാസ് വിദ്യാര്‍ഥിയായ വിനയന്‍ ഏപ്രില്‍ 11ന് സ്കൂളിലേക്ക് കമ്പ്യൂട്ടര്‍ ഫീസ് അടക്കാന്‍ 150 രൂപയുമായി യൂനിയന്‍ ബാങ്ക് തളിപ്പറമ്പ് ശാഖയിലേക്ക് പോയതായിരുന്നു. പരീക്ഷയില്‍ ഹിന്ദിയില്‍ മാര്‍ക്ക് കുറഞ്ഞതിന്‍െറ മാനസിക പ്രയാസമുണ്ടായിരുന്നുവത്രെ. മറ്റൊരു പ്രശ്നവുമില്ളെന്ന് പിതാവ് വിജയന്‍ പറഞ്ഞു. തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട് കുട്ടികളെ വഴിതെറ്റിക്കുന്ന ചില കേന്ദ്രങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞതോടെ കുടുംബം തളര്‍ന്നിരിക്കുകയാണ്. സ്കൂളിലേക്കുള്ള ബസ് യാത്രക്കിടയില്‍ തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ ദീര്‍ഘനേരം തങ്ങേണ്ടിവരാറുണ്ട്. തളിപ്പറമ്പിലെ കോയിന്‍ ബോക്സില്‍നിന്ന് അന്ന് മാതാവിനെ ഫോണില്‍ വിളിച്ച് ‘ഇനി നിങ്ങള്‍ എനിക്കുവേണ്ടി വിഷമിക്കേണ്ട’ എന്ന് പറഞ്ഞിരുന്നു. എന്നാല്‍, തന്‍െറ മകന്‍ അങ്ങനെയൊരു നിലപാടെടുക്കാന്‍ മനക്കരുത്തില്ലാത്തവനാണെന്ന് പിതാവ് പറഞ്ഞു. ഈയിടെ ഒരു മൊബൈല്‍ ഫോണില്‍നിന്ന് പലതവണ മിസ്ഡ്കോള്‍ വന്നു. ഈ നമ്പര്‍ സൈബര്‍ സെല്‍വഴി പരിശോധിച്ചപ്പോള്‍ ബിഹാറിലെ വിലാസത്തിലുള്ള സിം കാര്‍ഡിന്‍െറ ടവര്‍ കോയമ്പത്തൂരിലാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പിന്തുടര്‍ന്ന് ശാസ്ത്രീയമായി അന്വേഷണം തുടരാനായില്ല. തളിപ്പറമ്പ് പൊലീസില്‍ ഏപ്രില്‍ 11ന് പരാതി നല്‍കിയ വിജയന്‍ ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് സൂപ്രണ്ട്, മുഖ്യമന്ത്രി എന്നിവര്‍ക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.