പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റയില്‍വേ മേല്‍പാലം പദ്ധതിയുടെ നിര്‍മാണം കെ.എസ്.ടി.പി വാഗ്ദാനമനുസരിച്ച് ജൂണിലും പൂര്‍ത്തിയാക്കാനാവില്ല. ആറുമാസം മുമ്പ് നിര്‍മാണം തുടങ്ങിയ റെയില്‍വേയുടെ ഭാഗം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ണതയിലേക്ക് നീങ്ങുമ്പോഴും കെ.എസ്.ടി.പി പദ്ധതിയിലെ ഒമ്പത് സ്പാനുകളും അതിന് മുകളില്‍ സ്ളാബ് വിന്യാസവും അവശേഷിക്കുകയാണ്. കരാറുകാരനില്‍ കുറ്റം ചാര്‍ത്തി രാഷ്ട്രീയ, ഭരണ നേതൃത്വം കൈമലര്‍ത്തുമ്പോഴും ദുരിതം ഈ കാലവര്‍ഷത്തിലും തുടരുമെന്നതാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. മേല്‍പാലം പണി പൂര്‍ത്തീകരിക്കാന്‍ നല്‍കിയ കാലാവധി ഈ വര്‍ഷം ജൂണ്‍ ആണ്. കെ.എസ്.ടി.പി മുഴുമിപ്പിക്കേണ്ട 24 സ്പാനുകളില്‍ 13 എണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. മേല്‍പാലത്തില്‍ ഇനി ഒമ്പത് സ്പാനുകളും രണ്ട് ലാന്‍റിങ് സ്പാനുകളും പൂര്‍ത്തിയാക്കാനുണ്ട്. റെയില്‍വേ ഗേറ്റിന്‍െറ പടിഞ്ഞാറ് അഞ്ച് പ്ളാറ്റ്ഫോമും ഒരു ലാന്‍റിങ്ങും തുടങ്ങണം. ഇതില്‍ ഒരു സ്പാന്‍ റെയില്‍വേ നിര്‍മിച്ച തൂണിലാണ് സ്ഥാപിക്കേണ്ടത്. കിഴക്ക് ഭാഗത്ത് നാല് സ്പാനും ഒരു ലാന്‍റിങ്ങും നിര്‍മിക്കണം. റെയില്‍വേയുടെ ജോലി കൃത്യസമയത്തുതന്നെ പൂര്‍ത്തിയാക്കും. പാളത്തിന് മുകളിലൂടെയുള്ള മേല്‍പാലം ഭാഗമാണ് റയില്‍വേ നേരിട്ട് നിര്‍മിക്കുന്നത്. ഇവിടെ ഇനി ഷീറ്റ് ബെല്‍ഡ് ചെയ്ത് കോണ്‍ക്രീറ്റ് പാകുന്ന പണിയേ ബാക്കിയുള്ളൂ. റെയില്‍വേ ജോലി തുടങ്ങുന്നില്ളെന്ന് ചൂണ്ടിക്കാണിച്ചാണ് കെ.എസ്.ടി.പി ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ റയില്‍വേ ഗേറ്റ് അടച്ചിടാന്‍ സമര്‍ദം ചെലുത്തിയത്. അടിപ്പാത നിര്‍മിക്കുന്നതിന് മുമ്പ് ഗേറ്റടച്ചതിന്‍െറ ദുരിതം ചില്ലറയല്ല. ജനപ്രതിനിധികള്‍ക്കെതിരെ ഇക്കാര്യത്തില്‍ വ്യാപകമായ അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. അടിപ്പാത നിര്‍മാണം റെയില്‍വേ ത്വരിതപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, മഴക്ക് മുമ്പെ പൂര്‍ത്തിയാകുമോ എന്നത് ആശങ്കയുളവാക്കുന്നു. സമീപത്ത് പള്ളിയും മറ്റ് കെട്ടിടങ്ങളും നിലനില്‍ക്കെ അടിപ്പാതക്ക് വേണ്ടി കുഴിയെടുത്ത ഭാഗത്ത് മഴപെയ്ത് വെള്ളം കെട്ടിനിന്നാലുള്ള അപകട സാധ്യത ചെറുതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.