ആലക്കോട്: വേനല്‍മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റില്‍ ഉദയഗിരി, ആലക്കോട് പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശമായ കാപ്പിമല, മഞ്ഞപ്പുല്ല്, വൈതല്‍കുണ്ട് എന്നീ സ്ഥലങ്ങളില്‍ വ്യാപകമായ കൃഷിനാശം. പ്രധാന കൃഷിയായി നേന്ത്രവാഴ തോട്ടങ്ങള്‍ പാടെ നശിച്ചു. വള്ളിയാംതടത്തില്‍ ജോസഫ്, വിറകൊടിയനാല്‍ ബിനോയി, കരോട്ടുകുന്നില്‍ ബാബു, വള്ളിയാംതടത്തില്‍ റോയി, വേരനാനിക്കല്‍ ജോണ്‍സണ്‍, തേക്കുംകാട്ടില്‍ ജോയി തുടങ്ങി മുപ്പതോളം കര്‍ഷകരുടെ കൃഷിയിടമാണ് നശിച്ചത്. അയ്യായിരത്തിലധികം കുലച്ച വാഴകളും നശിച്ചിട്ടുണ്ട്. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃഷിവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പയ്യാവൂര്‍: വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ചന്ദനക്കാംപാറയില്‍ ആഞ്ഞടിച്ച കാറ്റ് കനത്ത നാശം വിതച്ചു. മാരിപ്പുറത്ത് ബെന്നി, മുരിക്കനോലിക്കല്‍ ജോസുകുട്ടി എന്നിവരുടെ നാനൂറോളം കുലച്ച നേന്ത്ര വാഴകള്‍ കാറ്റില്‍ നിലംപൊത്തി. വി.ജെ. ജെയിംസ്, തുരുത്തിയില്‍ ജോമോന്‍, മുരിക്കനോലിക്കല്‍ സിജു, പാറമ്പുഴ തോമസ്, വെട്ടത്ത് സിബി, സഹോദരങ്ങളായ ബേബി, സണ്ണി, ജോസ്, റോയി, പുലിക്കുന്നേല്‍ ബെന്നി എന്നിവരുടെ ടാപ്പുചെയ്യുന്ന ആയിരത്തോളം റബര്‍ മരങ്ങളും നശിച്ചു. കാരക്കുന്നേല്‍ തങ്കച്ചന്‍െറ വീടിന്‍െറ ആസ്ബസ്റ്റോസ് മരം വീണ് തകര്‍ന്നു. ചന്ദനക്കാംപാറ കുടിയേറ്റ സ്മാരക ജൂബിലി വായനശാലയുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂര കാറ്റില്‍ പറന്നു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ജിജി പൂവത്തുംമണ്ണില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് മന്ത്രി കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.