ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയുടെ പരിധിയിലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജിനത്തിലുള്ള തുക ലഭിക്കാത്തത് കാരണം പി.ടി.എകള്‍ പ്രതിസന്ധിയില്‍. അതത് സാമ്പത്തിക വര്‍ഷത്തില്‍ സ്കൂളുകളില്‍ ഉപയോഗിച്ച വൈദ്യുതിയുടെ പണം പി.ടി.എ അടച്ചശേഷം പിന്നീട് തദ്ദേശ സ്ഥാപനങള്‍ നല്‍കാറാണ് പതിവ്. എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബില്ലുകളും വൗച്ചറുകളും സ്കൂള്‍ അധികൃതര്‍ മുനിസിപ്പല്‍ ഓഫിസില്‍ നല്‍കി ഏറെ നാളുകളായിട്ടും തുക ലഭിച്ചില്ളെന്നാണ് ആക്ഷേപം. ടെലിഫോണ്‍ ബില്ലിന്‍െറ തുകയും തദ്ദേശ സ്ഥാപനങ്ങളാണ് ഘടക സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടത്. പി.ടി.എ ഫണ്ട് ഇനത്തിലും മറ്റും കുട്ടികളില്‍നിന്ന് ഒരു പിരിവും പാടില്ളെന്നിരിക്കെ പല പി.ടി.എ കമ്മിറ്റിയുടെ കൈയിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണമില്ല. പല വിദ്യാലയങ്ങളിലും പ്രധാനാധ്യാപകര്‍ കൈയില്‍നിന്ന് പണമെടുത്താണ് ബില്ലടച്ചത്. സ്കൂളുകളിലെ കുട്ടികളുടെ അഡ്മിഷന്‍, സ്കോളര്‍ഷിപ്പുകള്‍, ടി.സി തുടങ്ങി എല്ലാവിധ ഓഫിസ് കാര്യങ്ങളും ഇന്‍റര്‍നെറ്റ് വഴിയായതിനാല്‍ സ്കൂളുകളുടെ ടെലിഫോണ്‍ തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതും നഗരസഭ നല്‍കുന്നില്ല. അക്കൗണ്ടിങ് വിഭാഗത്തിന്‍െറ അനാസ്ഥയാണ് പണം ലഭിക്കാന്‍ കാലതാമസമെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.