എല്‍.ഡി.എഫ് വന്നാല്‍ സ്ത്രീ സുരക്ഷക്ക് പ്രത്യേക വകുപ്പ് –പി.കെ. ശ്രീമതി എം.പി

കണ്ണൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷററും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി എം.പി പറഞ്ഞു. കേരളത്തില്‍ വീടില്ലാത്ത ഒരമ്മയും ഉണ്ടാവില്ളെന്നും അവര്‍ പറഞ്ഞു. ജിഷയുടേതുപോലുള്ള ക്രൂരമായ അവസ്ഥ ഒരു സ്ത്രീക്കും നേരിടേണ്ടിവരില്ല. ഇത്തരം കുറ്റവാളികള്‍ക്ക് വരമ്പത്ത് കൂലികൊടുക്കുമെന്നും അവര്‍ പറഞ്ഞു. ഇടതുപക്ഷ മഹിളാ സംഘടനകള്‍ സംഘടിപ്പിച്ച മഹിളാ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് ട്രെയിനില്‍വെച്ച് സൗമ്യ എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ കൊലപാതകിയെ പിടിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധ ഉള്‍പ്പെടെ ഒരു സംഘം ഡോക്ടര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. എന്നാല്‍, ജിഷയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മെഡിക്കോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പി.ജി വിദ്യാര്‍ഥിക്ക് നിയമപരമായി കഴിയില്ല- അവര്‍ പറഞ്ഞു. മാഫിയകളുടെയും ഗുണ്ടകളുടെയും ഉറ്റബന്ധുക്കളായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയെന്ന് പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ പറഞ്ഞു. സമാനതകളില്ലാത്ത ക്രൂരതയാണ് ജിഷയുടെ നേര്‍ക്കുണ്ടായത്. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും ക്രിമിനല്‍ കുറ്റവും സര്‍ക്കാര്‍ കാട്ടുന്നത്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടമാണ് നാം നടത്തേണ്ടതെന്നും അവര്‍ പറഞ്ഞു. മഹിളാസംഘം ജില്ലാ പ്രസിഡന്‍റ് കെ.എ. സപ്ന അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന്‍ ദേശീയ സമിതിയംഗം എന്‍. സുകന്യ, എന്‍. ഉഷ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.വി. സരള സ്വാഗതം പറഞ്ഞു. എം.വി. ഗിരിജ, പി.കെ. ശ്യാമള എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കലക്ടറേറ്റിന് 50 മീറ്റര്‍ ചുറ്റളവില്‍ നിരോധാജ്ഞ നിലവിലുണ്ട്. വനിതകളുടെ മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ തടഞ്ഞ പൊലീസ് ഇക്കാര്യം നേതാക്കളെ അറിയിച്ചു. ഇതത്തേുടര്‍ന്ന് കലക്ടറേറ്റിന് അകത്തേക്ക് കടക്കാതെ ഗേറ്റിന് പുറത്ത് കുത്തിയിരുന്നാണ് വനിതകള്‍ പ്രതിഷേധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.