പയ്യന്നൂര്‍: പയ്യന്നൂര്‍ അയോധ്യാ ഓഡിറ്റോറിയത്തില്‍ ജലോട്ടയുടെ ഗസല്‍ പെയ്തിറങ്ങിയപ്പോള്‍ സദസ്സിന് കത്തുന്ന ചൂടില്‍ കുളിര്‍മഴ പെയ്ത പ്രതീതി. പയ്യന്നൂര്‍ സത്കലാപീഠം പ്രതിമാസ പരിപാടിയില്‍ സംഗീതജ്ഞന്‍ അനൂപ് ജലോട്ടയും സംഘവും അവതരിപ്പിച്ച ഗസല്‍സും ഭജന്‍സുമാണ് അത്യപൂര്‍വ സംഗീതാനുഭവം സമ്മാനിച്ചത്. പുറത്ത് തെരഞ്ഞെടുപ്പുചൂട് അരങ്ങുതകര്‍ത്ത സായംസന്ധ്യയില്‍ ഓഡിറ്റോറിയത്തില്‍ ജലോട്ടയുടെ ഗസലുകള്‍ പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു. പ്രണയവും വിരഹവും മാറിമാറിയൊഴുകിയ ഗസലിന്‍െറ നനുത്ത താളത്തോടൊപ്പം ആത്മീയതയുടെ അനന്യ ചാരുത പകര്‍ന്ന ഭജന്‍സു കൂടിയായപ്പോള്‍ സംഗീതരാവ് വിഭവസമൃദ്ധം. മഹാഗായകന്‍െറ ഗാനങ്ങള്‍ക്ക് വായ്പാട്ടു കൊണ്ടുതന്നെ ജിതേഷ് സുന്ദരവും സഞ്ജന ഠാക്കൂറും പിന്തുണയേകി. കൈലാസ് പത്രയുടെ വയലിനും റോഹന്‍ കൃഷന്‍ രത്തന്‍െറ സന്തൂരും അമിത് ചൗബെയുടെ തബല വാദനവും ജലോട്ടയുടെ സംഗീത പരിപാടിയെ കൊഴുപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.