കണ്ണൂര്‍: തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ വരുന്ന പെയ്ഡ് ന്യൂസ്, പരസ്യങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിനോടനുബന്ധിച്ച് വിപുലമായ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പരാതികളുമായി ബന്ധപ്പെട്ട് വേഗത്തിലും ഫലപ്രദമായും നടപടികള്‍ ഉറപ്പുവരുത്തുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ 962 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കും. വെബ്കാസ്റ്റിങ്ങില്‍ ദൃശ്യങ്ങളോടൊപ്പം ശബ്ദവും രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബി.എല്‍.ഒ സ്ളിപ്പുകളുടെ വിതരണം തെരഞ്ഞെടുപ്പിന് അഞ്ചുദിവസം മുമ്പ് പൂര്‍ത്തിയാക്കും. ബി.എല്‍.ഒമാരുടെ കൈയില്‍ അവശേഷിക്കുന്ന സ്ളിപ്പുകള്‍ സീല്‍ ചെയ്ത കവറില്‍ തഹസില്‍ദാര്‍ക്ക് തിരിച്ചേല്‍പിക്കുകയും ചെയ്യുന്നതിലൂടെ ഇതിന്‍െറ ദുരുപയോഗം തടയാനാകും. സ്ളിപ്പുകളുടെ വിതരണം കാര്യക്ഷമമാക്കുന്നതിന് വിദൂരമേഖലകളില്‍ ബി.എല്‍.ഒമാര്‍ക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ 90 ശതമാനത്തിന് മുകളില്‍ പോളിങ് നടന്നിട്ടുള്ള 163 ബൂത്തുകള്‍ക്കും ഇതില്‍ പോള്‍ ചെയ്ത വോട്ടിന്‍െറ 75 ശതമാനത്തിലധികം ഒരേ സ്ഥാനാര്‍ഥിക്ക് ലഭിച്ച ബൂത്തുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കും. ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തും. കുടിവെള്ളം, ശുചിമുറി, ബൂത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും വ്യത്യസ്ത വഴികള്‍, ഷെയ്ഡ്, റാമ്പുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുക. വികലാംഗ സൗഹൃദ ജില്ലയെന്ന നിലയില്‍ പോളിങ് ബൂത്തുകളില്‍ റാമ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കിയിട്ടുണ്ട്. 580 പുതിയ റാമ്പുകളുടെ പണി പൂര്‍ത്തിയായി വരുന്നതായും കലക്ടര്‍ അറിയിച്ചു. കണ്ണൂരില്‍ പത്തും അഴീക്കോട്, തലശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ അഞ്ചുവീതവും പോളിങ് സ്റ്റേഷനുകള്‍ ഇത്തവണ പൂര്‍ണമായും വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലുള്ളവയായിരിക്കും. കണ്ണൂര്‍ മണ്ഡലത്തിലെ 42 ബൂത്തുകളില്‍ വോട്ടു ചെയ്തത് ആര്‍ക്കാണെന്നതിന്‍െറ പ്രിന്‍റൗട്ട് ലഭിക്കുന്ന ‘വിവിപാറ്റ’് സംവിധാനം ലഭ്യമാകും. തെരഞ്ഞെടുപ്പിന്‍െറ സമാധാനപരമായ നടത്തിപ്പിനായി 20 കമ്പനി കേന്ദ്രസേനയാണ് ജില്ലയിലത്തെുക. നാലു കമ്പനി ഇതിനകം എത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി 77 സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതിയായ രേഖകളില്ലാതെ കൈവശം വെച്ച 45 ലക്ഷം രൂപ ഇതിനകം പിടിച്ചെടുത്ത് ട്രഷറിയില്‍ അടച്ചതായും കലക്ടര്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. സജീവ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.