ജയില്‍ ഉല്‍പന്നങ്ങളുടെ വിപണനം ആരംഭിച്ചു

കണ്ണൂര്‍: സെന്‍ട്രല്‍ ജയില്‍ അന്തേവാസികള്‍ നിര്‍മിച്ച നോട്ട്ബുക്, കാടമുട്ട, അലങ്കാര മത്സ്യങ്ങള്‍ എന്നിവയുടെ വിപണനോദ്ഘാടനം ഡി.ജി.പി ഋഷിരാജ് സിങ് നിര്‍വഹിച്ചു. വിപണിയിലേതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കല്‍, ജയില്‍ വരുമാനം വര്‍ധിപ്പിക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും ഇത്തരത്തില്‍ വിവിധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് വിവിധ വകുപ്പുകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. വ്യാഴാഴ്ച ജയില്‍ കോമ്പൗണ്ടില്‍ ആരംഭിച്ച സ്റ്റാളില്‍ അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിന് മുഴുവന്‍ തയാറെടുപ്പുകളും പൂര്‍ത്തിയായി. അതേസമയം, നോട്ടുബുക്കുകളുടെ നിര്‍മാണം പ്രാഥമിക ഘട്ടത്തിലാണ്. ചടങ്ങില്‍ ഡി.ഐ.ജി ശിവദാസ് കെ. തൈപറമ്പില്‍ അധ്യക്ഷതവഹിച്ചു. ഐ.ജി ദിനേന്ദ്ര കശ്യപ്, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ. ഖലീല്‍, കൃഷി ഓഫിസര്‍ സീമ സഹദേവന്‍, സിന്ധു എന്നിവര്‍ സംസാരിച്ചു. ജയില്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് അശോകന്‍ അരിപ്പ സ്വാഗതവും ഡി. സത്യരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.