തെരഞ്ഞെടുപ്പ് ജോലി ഭയന്ന് സര്‍ക്കാര്‍ ജീവനക്കാര്‍

ശ്രീകണ്ഠപുരം: 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കള്ളവോട്ടിന്‍െറ പേരില്‍ പോളിങ് ഉദ്യോഗസ്ഥരായവര്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെ നടപടി ആരംഭിച്ചതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആശങ്കയിലായി. ചുരുക്കം ചില ഉദ്യോഗസ്ഥര്‍ കള്ളവോട്ടിന് ബോധപൂര്‍വം കൂട്ടുനില്‍ക്കുമ്പോള്‍ ചിലര്‍ അതത് പ്രദേശത്തെ പ്രധാന പാര്‍ട്ടികളെ ഭയന്ന് കള്ളവോട്ടിന് മൗനാനുമതി നല്‍കേണ്ട ഗതികേടിലാണ്. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ടിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ അത്തരം പോളിങ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടുന്നതാണ് പതിവ്. ചിലപ്പോള്‍ ഭീഷണിയും ഉണ്ടാകാറുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ പൊലീസ് അകമ്പടിയോടെ വീട്ടിലത്തെിക്കുമെങ്കിലും സമാധാനത്തോടെ കഴിയാന്‍ അനുവദിക്കാറില്ല. തെരഞ്ഞെടുപ്പ് ജോലി സ്ഥലത്ത് പ്രതികരിച്ചാല്‍ അത്തരം ഉദ്യോഗസ്ഥരുടെ വിവരം ശേഖരിച്ച് നാട്ടിലെ പാര്‍ട്ടിക്കാരെ അറിയിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ജോലിക്കത്തെുന്ന ഉദ്യോഗസ്ഥര്‍ക്ക് വെള്ളവും ഭക്ഷണവും ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാവാത്തതിനാല്‍ ഇത് മുതലെടുക്കുന്നത് പ്രദേശത്തെ പാര്‍ട്ടിക്കാരാണ്. തലേദിനം മുതല്‍ ഉദ്യോഗസ്ഥര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാനത്തെിയാല്‍ കണ്ടില്ളെന്ന് നടിക്കുന്ന ഉദ്യോഗസ്ഥര്‍ എതിരാളികള്‍ക്ക് പരാതി ഉണ്ടായാലും മൗനം നടിക്കുന്നത് പതിവാണ്. തെരഞ്ഞെടുപ്പ് കമീഷന്‍െറ ഉദാര സമീപനവും കള്ളവോട്ടിന്‍െറ എണ്ണം കൂട്ടാനിടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് മാത്രമെ വോട്ടുചെയ്യാന്‍ ഉപയോഗിക്കാവൂ എന്നാണ് പറയുന്നതെങ്കിലും അവസാനം ബി.എല്‍.ഒ നല്‍കുന്ന സ്ളിപ് മാത്രം ഉപയോഗിച്ച് പോലും വോട്ട് ചെയ്യുന്ന സ്ഥിതിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം കണ്ടത്. ഇത്തവണ കൊടും വേനലില്‍ കടുത്ത മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കള്ളവോട്ടിന് പാര്‍ട്ടികള്‍ രഹസ്യമായി ആസൂത്രണം ചെയ്യുമ്പോള്‍ ബലിയാടാകുന്നത് ഉദ്യോഗസ്ഥരാണ്. ഇരിക്കൂര്‍ മണ്ഡലത്തിലെ ഏരുവേശ്ശി സ്കൂളിലെ ബൂത്തിലും തളിപ്പറമ്പ് മണ്ഡലത്തിലെ കൂവേരി സ്കൂള്‍ ബൂത്തിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന്ന കള്ളവോട്ടുമായി ബന്ധപ്പെട്ട കേസില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഇനിയും ഒട്ടേറെ ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരും പ്രതി പട്ടികയില്‍ കയറുമെന്നുറപ്പാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.