സന്നദ്ധ സംഘടനകള്‍ക്ക് സഹായം നല്‍കും –കലക്ടര്‍

കണ്ണൂര്‍: കുടിവെള്ള വിതരണം നടത്താന്‍ തയാറാകുന്ന സന്നദ്ധ സംഘടനകള്‍ക്ക് ആവശ്യമായ സാങ്കേതിക ക്രമീകരണങ്ങള്‍ നല്‍കുമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത സംഘടനകള്‍ക്കാണ് അനുമതി നല്‍കുക. ജില്ലയിലെ 99 വില്ളേജുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളില്‍ 21 ലക്ഷം ലിറ്റര്‍ വെള്ളം 80 ടാങ്കുകളിലായി ദിനേന വിതരണം ചെയ്യുന്നുണ്ട്. 355 വാട്ടര്‍ കിയോസ്കുകള്‍ ഉണ്ട്. അങ്കണവാടികള്‍ക്ക് ഇന്നു മുതല്‍ അവധിയായിരിക്കും. താലൂക്കുകള്‍ കേന്ദ്രീകരിച്ച് തണ്ണീര്‍ പന്തല്‍ നിര്‍മിക്കും. അപകടകരമായ സ്ഥിതിയിലായ സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളുടെ ശാഖകള്‍ ഉള്‍പ്പെടെ മഴക്കുമുമ്പ് മുറിക്കും. സൂര്യാതപവുമായി ബന്ധപ്പെട്ട് 12 കേസുകളാണ് വന്നത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ ജോസഫ് മരിച്ചത് സൂര്യാതപം മൂലമാണെന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.