വേനല്‍മഴ: മലയോരത്ത് വാഹനാപകട പരമ്പര

കേളകം: ഇന്നലെ വൈകീട്ട് മലയോരത്ത് പെയ്ത വേനല്‍ മഴയെ തുടര്‍ന്ന് കേളകം മേഖലയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊട്ടിയൂര്‍ തീപ്പൊരിക്കുന്നിലുണ്ടായ അപകടസ്ഥലത്തേക്ക് പോവുകയായിരുന്ന ഫയര്‍ഫോഴ്സിന്‍െറ ആംബുലന്‍സ് ഇടിച്ച് ചുങ്കക്കുന്ന് ഇരട്ടത്തോട് സ്വദേശി പാലക്കാട്ട് ജോസ്(50), കാട്ടിയൂര്‍ തീപ്പൊരിക്കുന്നില്‍ ചെങ്കല്‍ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ കൊട്ടിയൂര്‍ മന്ദംചേരി സ്വദേശി പാറതുരത്തിയില്‍ മധുസൂദനന്‍ (52) എന്നിവരാണ് മരിച്ചത്. കേളകം അടക്കാത്തോട് ജങ്ഷനു സമീപം നിയന്ത്രണം വിടുകയായിരുന്നു ആംബുലന്‍സ്. നീലിമ സ്റ്റേഷനറി കടയുടെ വശത്തുള്ള സ്കൂട്ടറില്‍ ഇടിച്ച ശേഷം എതിര്‍ ദിശയിലുള്ള കേളകത്തെ മൊത്ത വ്യാപാര സ്ഥാപനമായ മീന സ്റ്റോറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ സമീപത്ത് പാര്‍ക്ക് ചെയ്ത നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. കൊട്ടിയൂര്‍ ടൗണിന് സമീപം ബസും മഹീന്ദ്ര പിക്കപ്പും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. പാറതോട്ടില്‍ പിക്ക് അപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനല്‍മഴയെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.