ആറളം ഫാമില്‍ തീപിടിത്തം; പത്തേക്കര്‍ കൃഷിയിടം നശിച്ചു

കേളകം: ആറളം ഫാമില്‍ തീപിടിത്തം പതിവാകുന്നത് പുനരധിവാസ മേഖലക്ക് ഭീഷണിയായി. ചൊവ്വാഴ്ച പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ളോക്കിലെ അമ്പത്തിയഞ്ചിലാണ് തീപിടിത്തമുണ്ടായത്. പുനരധിവാസ കുടുംബങ്ങള്‍ വസിക്കുന്ന പ്രദേശത്തെ പത്തേക്കര്‍ കൃഷിയിടത്തിലാണ് തീപടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടായത്. പത്തേക്കര്‍ പ്രദേശത്തെ കശുമാവ്, കുരുമുളക്, വാഴ എന്നിവയും മറ്റ് കാര്‍ഷിക വിളകളും വന്‍ മരങ്ങളും കത്തി നശിച്ചു. ഇരിട്ടിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും കുന്നിന്‍ മുകളിലേക്ക് വാഹനമത്തെിച്ച് തീ പൂര്‍ണമായി അണക്കാനായില്ല. ഓടിക്കൂടിയ നാട്ടുകാരും പ്രദേശവാസികളും മാധ്യമ പ്രവര്‍ത്തകരും പച്ചചപ്പുകള്‍ കൊണ്ട് അടിച്ചാണ് തീപടരുന്നത് തടഞ്ഞത്. കശുമാവ് തോട്ടങ്ങളില്‍ അശ്രദ്ധമായി തീയിടുന്നതാണ് ഫാമില്‍ നിരന്തരം തീപടരാനിടയാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.