കണ്ണൂര്‍: ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ കേരളത്തിന്‍െറ പ്രശംസാര്‍ഹമായ നിലവിലുള്ള മദ്യനയം അട്ടിമറിയുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. മദ്യനയത്തില്‍ ഇടതുമുന്നണിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കിടയില്‍ രണ്ടു തരം നിലപാടാണുള്ളത്. സി.പി.എം ഒന്ന് പറയുന്നു. ഘടകകക്ഷികള്‍ വേറെ ചിലത് പറയുന്നു. ഇടതുമുന്നണി ഏകസ്വരത്തില്‍ ഒരു നിലപാട് ധൈര്യമായി പറയണം. ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്നാണ് യു.ഡി.എഫ് നിലപാട്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാരായം നിരോധിച്ചു. അന്നതിനെ എതിര്‍ക്കുകയായിരുന്നു ഇടതുമുന്നണി. ഇന്നിപ്പോള്‍ പൂട്ടിയ 732 ബാറുകളുടെ കാര്യത്തില്‍ ഇടതുമുന്നണി ഒന്നും പറയുന്നില്ല. അവര്‍ അധികാരത്തില്‍ വന്നാല്‍ അവ തുറക്കുമോ ഇല്ളെയോ? അത് തുറന്നുപറയണം. ഇടതുമുന്നണി പ്രകടന പത്രികയില്‍ മദ്യവര്‍ജനമാണ് പറയുന്നത്. എന്നാല്‍, ബാറിനെക്കുറിച്ച പരാമര്‍ശം പോലുമില്ല. നിലവിലെ മദ്യനയം ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അട്ടിമറിയുമെന്നതിന് ഈ മൗനം ഉദാഹരണമാണ് -ആന്‍റണി പറഞ്ഞു. പ്രസ് ക്ളബ് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കരക്കല്ലില്‍ ധര്‍മടം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍െറ തെരഞ്ഞെടുപ്പ് പൊതുയോഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. എന്‍.പി. താഹിര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സി. രഘുനാഥ്, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍, അബ്ദുല്‍ കരീം ചേലേരി, എം.കെ. മോഹനന്‍, ഷക്കീര്‍ മൗവ്വഞ്ചേരി, എന്‍.കെ. റഫീഖ് എന്നിവര്‍ സംസാരിച്ചു. പാനൂര്‍: കുന്നോത്ത് പറമ്പില്‍ നടന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. മോഹനന്‍െറ തെരഞ്ഞടുപ്പ് പൊതുയോഗത്തില്‍ എ.കെ. ആന്‍റണി പ്രസംഗിച്ചു. വി. നാസര്‍ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, വി. സുരേന്ദ്രന്‍, കെ.പി. സാജു, വി.എ. നാരായണന്‍, അഡ്വ പി.വി. സൈനുദ്ദീന്‍, സലിം മടവൂര്‍, കെ.പി. ഹാഷിം, കെ.പി. ചന്ദ്രന്‍, കെ.രാമചന്ദ്രന്‍, സ്ഥാനാര്‍ത്ഥി കെ.പി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി: യു.ഡി.എഫ് തലശ്ശേരി മണ്ഡലം സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തലശ്ശേരിയില്‍ നടത്തിയ പൊതുയോഗം എ.കെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.എ. നാരായണന്‍, വി.എന്‍. ജയരാജ്, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ്, അനാമിക, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.