കണ്ണൂര്‍: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചത് മേയ് 15 വരെ നീട്ടി ലേബര്‍ കമീഷണര്‍ കെ.ബിജു ഉത്തരവ് നല്‍കി . സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ പരാമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 11 മുതല്‍ മൂന്നുവരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചക്ക് 11ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. 1958ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമുള്ള ഉത്തരവില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പരാതികള്‍ 1800 425 55214 ടോള്‍ ഫ്രീ നമ്പറില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.