കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലക്ക് നാഷനല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍െറ ‘ബി’ ഗ്രേഡ് അംഗീകാരം ലഭിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 20 വര്‍ഷത്തെ കാലയളവില്‍ ആദ്യമായി നടന്ന നാക് ഗ്രേഡ് നിര്‍ണയത്തില്‍തന്നെ ‘ബി’ ഗ്രേഡ് നേടിയതിന്‍െറ ആഹ്ളാദത്തിലാണ് സര്‍വകലാശാല. കഴിഞ്ഞ 17 മുതല്‍ 20 വരെ സര്‍വകലാശാലയും വിവിധ കാമ്പസുകളും സന്ദര്‍ശിച്ച നാക് പഠനസംഘത്തിന്‍െറ റിപ്പോര്‍ട്ട് വിലയിരുത്തി കൗണ്‍സില്‍ യോഗമാണ് ഗ്രേഡ് തീരുമാനിച്ചത്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായാണ് ഈ നേട്ടമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. നാക് ഗ്രേഡ് ഇല്ലാത്തതുകാരണം ഐ.സി.സി.ആര്‍ വഴി ഇന്ത്യയിലത്തെുന്ന വിദേശ വിദ്യാര്‍ഥികളെ കണ്ണൂര്‍ സര്‍വകലാശാലക്ക് ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. കൂടാതെ റൂസ വഴി സര്‍വകലാശാലക്കുള്ള വിവിധ സഹായങ്ങളും മുടങ്ങി. ഗ്രേഡ് നേടിയതോടെ ഈ സ്ഥിതി മാറും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത്, ഫിനാന്‍സ് ഓഫിസര്‍ ഷാജി ജോസ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജോണ്‍ ജോസഫ്, ഡോ. ഗംഗാധരന്‍, സി. ബാബു, പ്രഫ. രാജീവന്‍, ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. ഹരിദാസ്, പി.ആര്‍.ഒ കെ.പി. പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.