സോഫിദക്ക് നിറകണ്ണോടെ വിട

അഞ്ചരക്കണ്ടി (കണ്ണൂര്‍): നിര്‍മാണത്തിലിരിക്കുന്ന വീടിന്‍െറ സണ്‍ഷേഡ് തകര്‍ന്ന് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തട്ടാരി രജിസ്ട്രാര്‍ ഓഫിസിന് പിന്‍വശത്തെ കുഞ്ഞുവളപ്പില്‍ മുറാദിയ മന്‍സിലില്‍ സോഫിദ (29) മരിച്ച സംഭവത്തിലാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ച പന്ത്രണ്ടരക്കായിരുന്നു അപകടം. താമസിക്കുന്ന വീടിന്‍െറ മുന്‍വശത്ത് സോഫിദയുടെ പുതിയ വീടിന്‍െറ നിര്‍മാണപ്രവൃത്തികള്‍ നടന്നിരുന്നു. വീട്ടിലെ കാര്‍ കഴുകുന്നതിനിടെ സണ്‍ഷേഡ് തകര്‍ന്ന് ദേഹത്ത് പതിക്കുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, മരണത്തിനിടയായ സംഭവത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ജോലിക്കാരന്‍േറതാണെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിച്ചു. ഒരു സുരക്ഷയുമില്ലാത്ത രീതിയിലാണ് സണ്‍ഷേഡ് വാര്‍ത്തത്. ഇതാണ് ദുരന്ത കാരണമായതെന്ന് അവര്‍ ആരോപിച്ചു. ഉറ്റവരും നാട്ടുകാരും സോഫിദക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. അവസാനമായി ഒരുനോക്കുകാണാന്‍ തട്ടാരിയില്‍നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരാണ് വീട്ടിലത്തെിയത്. ഉച്ച 2.30ന് തട്ടാരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ തട്ടാരിയിലെ വീട്ടിലത്തെി അനുശോചനമറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കളായ ഗഫൂര്‍ ബാഖവി വെണ്‍മണല്‍, പി.പി. അബൂബക്കര്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ. സുരേന്ദ്രന്‍, മമ്പറം ദിവാകരന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, പൊന്നമ്പത്ത് ചന്ദ്രന്‍, ലീഗ് നേതാക്കളായ അബ്ദുറഹ്മാന്‍ കല്ലായി, എന്‍.പി. താഹിര്‍ ഹാജി, സി.പി.എം നേതാക്കളായ പോത്തന്‍ ബാലന്‍, പഞ്ചായത്ത് പ്രസിഡന്‍റ് സി.പി. അനിത, വൈസ് പ്രസിഡന്‍റ് കെ. മധുസൂദനന്‍, പഞ്ചായത്തംഗങ്ങളായ ബേബി സുധ, കെ. രവീന്ദ്രന്‍, മഹല്ല് ഭാരവാഹികളായ കെ.പി. കുഞ്ഞഹമ്മദ് മാസ്റ്റര്‍, എന്‍. ഹംസ മാസ്റ്റര്‍ എന്നിവര്‍ വീട്ടിലത്തെി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.