പാപ്പിനിശ്ശേരി: പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നവീകരണ പ്രവൃത്തി ഇഴയുന്നു. പൂര്‍ത്തിയാക്കാന്‍ അനുവദിച്ച കാലാവധി അവസാനിക്കാറാകുമ്പോഴും പ്രവൃത്തി ദ്രുതഗതിയിലല്ല. ലോകബാങ്കിന്‍െറ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ 118.3 കോടി രൂപയാണ് റോഡിന് അനുവദിച്ചത്. പ്രവര്‍ത്തി തുടങ്ങുന്നത് തന്നെ രണ്ട് വര്‍ഷം പിന്നിട്ട ശേഷം 2013 ഏപ്രില്‍ 22നാണ്. 2015 ഏപ്രിലിലാണ് പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. പിന്നീട് 2016 മാര്‍ച്ച് വരെ നീട്ടി. മൂന്ന് മാസം കൂടി വീണ്ടും നീട്ടി നല്‍കിയെങ്കിലും പ്രവൃത്തിയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കിയില്ളെങ്കില്‍ കരാറുകാരനെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയെടുക്കുമെന്നാണ് കെ.എസ്.ടി.പി. അധികൃതര്‍ നല്‍കുന്ന സൂചന. കരാറുകാരനെതിരെ നടപടി സ്വീകരിച്ചാല്‍ പദ്ധതി പൂര്‍ത്തിയാകുന്നതിന് വീണ്ടും കാലതമാസം സൃഷ്ടിച്ചേക്കും. ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസാണ് കരാര്‍ ഏറ്റെടുത്തത്. 20.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാപ്പിനിശ്ശേരി-പിലാത്തറ റോഡ് നവീകരണത്തില്‍ പ്രധാന പ്രവൃത്തി രണ്ടു മേല്‍പാലങ്ങളാണ്. ഇവയുടെ നിര്‍മാണം എങ്ങുമത്തെിയില്ല. നിര്‍മാണപുരോഗതി നിരാശാജനകമാണെന്നാണ് കെ.എസ്.ടി.പി ചീഫ് എന്‍ജിനീയറുടെ വിലയിരുത്തല്‍. മൊത്തം പ്രവൃത്തിയുടെ പകുതി പോലും പൂര്‍ത്തീകരിച്ചിട്ടില്ല. കരാര്‍ കമ്പനി ഗുരുതരമായ കൃത്യവിലോപമാണ് കാട്ടുന്നതെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു. പ്രവൃത്തി കൃത്യമായി നടത്തുന്നില്ളെന്ന് മാത്രമല്ല തൊഴിലാളികളുടെ വേതനം പോലും കൃത്യമായി നല്‍കാതെ ബോധപൂവം വൈകിപ്പിക്കുകയാണെന്നാന്ന് അധികൃതരുടെ ആരോപണം. കരാര്‍ വ്യവസ്ഥ അനുസരിച്ച് എല്ലാ അടിസ്ഥാന സൗകര്യങ്ങളും കെ.എസ്.ടി.പി നിര്‍വഹിച്ചിട്ടുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു. റെയില്‍വെ പൂര്‍ത്തീയാക്കേണ്ട പാപ്പിനിശ്ശേരി മേല്‍ പാലത്തിന്‍െറ തൂണുകള്‍ മുഴുമിക്കാറായി. റെയില്‍വേ ഗേറ്റ് അടച്ചിട്ട് നിര്‍മാണം നടക്കുന്നതിനാല്‍ പാപ്പിനിശ്ശേരി മേഖലയില്‍ പ്രവൃത്തി നീളുന്നത് ജനജീവിതം ദു$സ്സഹമാക്കും. ഗേറ്റിലെ ഡ്യൂട്ടിക്കാവശ്യമായ ജീവനക്കാരുണ്ടായിട്ടും ഇരുചക്രവാഹനങ്ങള്‍ക്ക് കടന്ന് പോകാനുള്ള ചങ്ങലഗേറ്റ് സ്ഥാപിക്കണമെന്ന ആവശ്യം പോലും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.