വളപട്ടണം റെയില്‍വേ പാലം സംരക്ഷണം: മണലെടുപ്പ് നിയന്ത്രിച്ച് ഉത്തരവ്

പാപ്പിനിശ്ശേരി: വളപട്ടണം റെയില്‍വേ പാലത്തെ സംരക്ഷിക്കാന്‍ മണലെടുപ്പ് നിയന്ത്രിച്ച് ഉത്തരവായി. രൂക്ഷമായ മണലൂറ്റലിനെ തുടര്‍ന്ന് നിലനില്‍പ് ഭീഷണിയിലായ വളപട്ടണം റെയില്‍വേ പാലത്തെ സംരക്ഷിക്കാന്‍ മണലെടുപ്പ് നടത്തുന്നതിന് പുതിയ ദൂരപരിധി നിശ്ചയിച്ച് തുറമുഖ വകുപ്പാണ് ഉത്തരവിറക്കിയത്. പാലത്തില്‍ നിന്ന് ആയിരം മീറ്റര്‍ അകലെ നിന്നു മാത്രമേ ഇനി മുതല്‍ മണലെടുപ്പിനുള്ള മാന്വല്‍ ട്രഞ്ചിങ് അനുവദിക്കൂവെന്നാണ് പുതിയ ഉത്തരവ്. നിലവില്‍ 500 മീറ്റര്‍ അടുത്ത് നിന്ന് മണലൂറ്റ് നടത്തിവരുന്നുണ്ട്. പാലത്തിന് പടിഞ്ഞാറ് 1000 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജെട്ടികളും കടവുകളും അടിയന്തരമായി മാറ്റാനും മാര്‍ച്ച് 31നകം തുറമുഖ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരിധിക്കപ്പുറത്തു നിന്നും ട്രഞ്ചിങ് നടത്തുന്ന സ്ഥലത്തിന്‍െറ ലൊക്കേഷനും സ്കെച്ചും പ്ളാനും അടിയന്തരമായും നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ഉത്തരവോടെ പാപ്പിനിശ്ശേരി ബോട്ടുജെട്ടിയില്‍ പ്രവത്തിക്കുന്ന ട്രഞ്ചിങ് സൊസൈറ്റികള്‍ പുതിയ താവളം കണ്ടെത്തേണ്ടതായി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.