കണ്ണൂര്‍: ട്രാഫിക് പൊലീസുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് കണ്ണൂരിലും തുടക്കമായി. ഡി.ജി.പി സെന്‍കുമാറിന്‍െറ സര്‍ക്കുലറിനെ തുടര്‍ന്നാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പരിപാടിക്ക് തുടക്കമായത്. പൊലീസിന്‍െറ ക്ഷേമകാര്യങ്ങള്‍ക്കായുള്ള ഫണ്ട് ഉപയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തുക. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയങ്ങളില്‍ മൂന്നോ നാലോ തവണയെങ്കിലും കുടിവെള്ളം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. കാല്‍ടെക്സ് ജങ്ഷനില്‍ ട്രാഫിക് പൊലീസുദ്യോഗസ്ഥര്‍ക്ക് നാരങ്ങാവെള്ളം നല്‍കി എസ്.പി വി. ഹരിശങ്കര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസി. കമാന്‍ഡന്‍റ് നിസാര്‍ അഹമ്മദ്, ട്രാഫിക് എസ്.ഐ കെ. സുധാകരന്‍, പൊലീസ് ഓഫിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.പി. ജയപ്രകാശ്, പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ജെ. മാത്യു, പ്രസിഡന്‍റ് രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റ് ട്രാഫിക് പോയന്‍റുകളിലും പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.