ദിനേഷ് സുധാമ വധം: രണ്ടുപേര്‍ അറസ്റ്റില്‍

പാപ്പിനിശ്ശേരി: ബിഹാര്‍ സ്വദേശി ദിനേഷ് സുധാമയുടെ (45) കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. ഒന്നാം പ്രതി കമല്‍ജിത്ത് (38), രണ്ടാം പ്രതി രാജേന്ദ്ര റാം (42) എന്നിവരെയാണ് ശനിയാഴ്ച പിടികൂടിയത്. മണല്‍ തൊഴിലാളിയും മൂന്ന് മാസമായി ബോട്ട്ജെട്ടിയില്‍ സ്ഥിര താമസക്കാരനുമായിരുന്ന ദിനേഷ് സുധാമയെ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ബോട്ട്ജെട്ടിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. കൊല്ലപ്പെട്ട ദിനേഷ് സുധാമയുടെ ബിഹാറിലെ അയല്‍വാസികളായ പ്രതികള്‍ തമ്മിലുള്ള വഴിതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എസ്.പി ഹരിശങ്കര്‍, ഡിവൈ.എസ്.പി മൊയ്തീന്‍ കുട്ടി, വളപട്ടണം സി.ഐ ടി.പി. ശ്രീജിത്ത്, എസ്.ഐ ശ്രീജിത്ത് കൊടേരി, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, അനില്‍കുമാര്‍, ഗിരീഷ്, മധു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നല്‍കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 30 മറുനാടന്‍ തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിനുപയോഗിച്ച കല്ല് പ്രതികള്‍ താമസിച്ചിരുന്ന വീടിന് സമീപത്തുനിന്ന് പൊലീസ് കണ്ടത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.